ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് പോലീസ് ആരംഭിച്ച സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി താമസാനുമതിയുടെ കാലാവധി അവസാനിച്ച 12 പേരും, സിവിൽ ഐ ഡി കൈവശം ഇല്ലാത്ത 93 പേരെയും മറ്റ് വിവിധ കാരണങ്ങളാൽ 9 പേരെയും ഒരു മദ്യപാനിയെയും പിടികൂടി പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ-സൗബിയും ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല അൽ അലിയും ആണ് കാമ്പയിനിന്റെ മേൽനോട്ടം വഹിച്ചത്.പരിശോധനയിൽ 170 ഉദ്യോഗസ്ഥർ പങ്കെടുത്തു. പരിശോധനയുടെ ഭാഗമായി സുപ്രധാന സ്ഥലങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും എക്സിറ്റ് റൂട്ടുകൾ അടയ്ക്കുകയും ചെയ്തു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUv64xMlQEiHdORi2HAp6Y