കുവൈത്തിൽ അംഗീകൃത കുറിപ്പടി ഇല്ലാതെ നിരോധിത സൈക്കോട്രോപിക് മരുന്നുകൾ വിറ്റ ഫാർമസിസ്റ്റിനെജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.ഔദ്യോഗികവും അംഗീകൃതവുമായ മെഡിക്കൽ കുറിപ്പുകളില്ലാതെ നിരോധിതവും ലഹരി അടങ്ങിയതുമായ ഗുളികകൾ വിൽക്കുന്ന അറബ് വംശജനായ ഫാർമസിസ്റ്റിനെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു ഇതോടെ അധികൃതർ നിരീക്ഷണം ശക്തമാകുകയും കുറിപ്പടി ഇല്ലാതെ 100 ബോക്സ് സൈക്കോട്രോപിക് പദാർത്ഥങ്ങൾ 4,000 ദിനാറിന് വിൽക്കാൻ ശ്രമിക്കവേ ഇയാളെ കൈയോടെ പിടികൂടുകയും ചെയ്‌തു വിവിധ തരത്തിലുള്ള ലഹരി പദാർത്ഥങ്ങളുടെ 300,000 ഗുളികകളും ഇയാളുടെ കൈവശമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാൻ ഉന്നത അധികാരികൾക്ക് കൈമാറി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LukEhRydftA5KCahfLO5e6