കുവൈത്ത് സിറ്റി∙ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറയുമെന്ന് ട്രാവൽ-ടൂറിസം മേഖലയിലുള്ളവർ പറയുന്നു .നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചപ്പോൾ ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും ഉണ്ടായിരുന്ന നിരക്കിനെക്കാൾ 30% വരെ കുറവ് ഇതിനകം പ്രകടമായിട്ടുണ്ടെന്നാണ് അവരുടെ വിശദീകരണം. മാസങ്ങൾക്ക് ശേഷം നേരിട്ടുള്ള സർവീസ് പുനരാരംഭിച്ചപ്പോൾ അതിഭീമമായിരുന്നു ടിക്കറ്റ് നിരക്ക്. 30%വരെ കുറവിൽ 350-370 ദിനാറിന് ഇപ്പോൾ ടിക്കറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.കുവൈത്തിൽ എത്തിപ്പെടാനുള്ളവരുടെ ബാഹുല്യവും വിമാനങ്ങളുടെ എണ്ണത്തിലുള്ള കുറവും അമിത നിരക്കിന് വഴിവച്ചിട്ടുണ്ട്. സെപ്റ്റംബർ അവസാനിക്കുന്നതോടെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് സൂചന. അതോടെ കോവിഡിന് മുമ്പുണ്ടായിരുന്ന പതിവ് നിരക്കിൽ ടിക്കറ്റ് ലഭ്യമാവുമെന്ന് ട്രാവൽ ഏജൻസികൾ കരുതുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LukEhRydftA5KCahfLO5e6
Related Posts
Kuwait Urban Safety Enforcement; നിയമ ലംഘനങ്ങളില്ലാത്ത സുരക്ഷിത നഗരങ്ങൾ ലക്ഷ്യം; കുവൈറ്റിൽ വൻ നവീകരണ ദൗത്യത്തിന് തുടക്കം