Posted By Editor Editor Posted On

നാട്ടിൽ നിന്നും വരുന്ന പ്രവാസികളിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ, മൊബൈൽ നമ്പറിൽ ഒ റ്റി പ്പി വരാത്തത് മൂലം ഇമ്യൂൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ പറ്റാത്തവർ …ഇമ്യൂൺ ആപ്പ് ഗ്രീൻ ആയി എന്നാൽ പാസ്പോർട്ട് നമ്പർ കാണിക്കാത്തവർ …… …തുടങ്ങിയവർ ശ്രദ്ധിക്കുക :നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

നാട്ടിൽ നിന്നും വരുന്ന പ്രവാസികൾ കുവൈത്തിലേക്ക് വരുമ്പോൾ ചെയ്യേണ്ടത് പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളാണ്
1 .കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക
2 .ശേഷം ഇമ്മ്യൂൺ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
3 .കുവൈത്ത് മൊബൈൽ ഐ ഡി ഡൗൺ ലോഡ് ചെയ്യുക
4 ശ്ലോനിക് ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യുക
5 കുവൈത്ത് മുസാഫിർ പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്യുക
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JUvZzm6AcdnBDy1h8gImjf

ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക എന്നത് എല്ലാവർക്കും നിർബന്ധമായ കാര്യമാണ് https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx ഇതാണ് രെജിസ്ട്രേഷൻ ലിങ്ക് ശേഷം സിറ്റിസൺസ്/ റെസിഡൻസ് എന്നത് തിരഞ്ഞെടുക്കണം

അപ്പോൾ ഈ കാണുന്ന രൂപത്തിൽ ഒരു പേജ് ഓപ്പൺ ആകും

ഇവിടെ സിവിൽ ഐ ഡി ഇമെയിൽ ഐ ഡി ഒരിക്കൽ കൂടി അതേ ഇമെയിൽ ഐ ഡി എന്നിവ നൽകണം പിന്നീട് ഓപ്പൺ ആകുന്ന പേജിൽ എന്തൊക്കെ ചെയ്യണം എന്ന കാര്യം ഈ വിഡിയോയിൽ കാണാം ലിങ്ക് ക്ലിക്ക് ചെയ്യുക https://www.youtube.com/watch?v=pECXgQ7FCiI&t=42s.തുടർന്ന് വ്യക്തിഗത വിവരങ്ങളും വാക്സിനേഷൻ വിവരങ്ങളും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ പി.ഡി.എഫ് 500 കെ.ബിയിൽ താഴെയുള്ള ഫോർമാറ്റിൽ ആയിരിക്കണം. മൂന്ന് പ്രവൃത്തി ദിവസത്തിനകം പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് പരിശോധിച്ച് അപ്രൂവൽ നൽകും.നാം നൽകിയ മെയിൽ ഐ ഡി യിൽ അത് മെസ്സേജ് ആയി വരും അംഗീകാരം ലഭിച്ചാൽ ഇമ്യൂൺ ആപ്ലിക്കേഷനിൽ വാക്സിനേഷൻ വിവരങ്ങൾ ലഭിക്കും. ഇമ്യൂൺ ആപ്ലിക്കേഷൻ ആപ് സ്റ്റോറിലും ഗൂഗിൾ പ്ലേസ്റ്റോറിലും ലഭ്യമാണ്. ഇമ്യൂൺ ആപ് വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് കുവൈത്തിലേക്ക് വരുമ്പോൾ കുത്തിവെപ്പ് എടുത്തവർക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുക.

ഇമ്യൂൺ ആപ്ലിക്കേഷൻ

നേരത്തെ പറഞ്ഞത് പോലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് പരിശോധിച്ച് അപ്രൂവൽ നൽകി കഴിഞ്ഞാൽ നമ്മൾ ചെയ്യേണ്ടത് ഇമ്യൂൺ ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യുക എന്നതാണ് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തതിന് ശേഷം സിവിൽ ഐ ഡി മൊബൈൽ നമ്പർ എന്നിവ അടിച്ചു കൊടുക്കണം ശേഷം മൊബൈൽ നമ്പറിലേക്ക് ഒ റ്റി പ്പി വരും അത് കൂടി നൽകിയാൽ ആപ്ലിക്കേഷൻ ഓപ്പൺ ആകും അതിൽ പാസ്സ്‌വേർഡ് സെറ്റ് ചെയ്യണം ശേഷം നിങ്ങൾ വാക്‌സിൻ എടുത്ത ഡീറ്റെയിൽസ് സിവിൽ ഐ ഡി ,പാസ്പോർട്ട് നമ്പർ നാഷണാലിറ്റി തുടങ്ങിയ കാര്യങ്ങൾ എല്ലാം അടങ്ങിയ ആപ്ലിക്കേഷന്റെ പേജുകൾ നിങ്ങൾക്ക് മുമ്പിൽ ഓപ്പൺ ആയി വരും

ഇമ്യൂൺ ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യും മുമ്പ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നൽകിയ ഫോൺ നമ്പർകട്ട് ആയി.അത് കൊണ്ട് ഒ റ്റി പ്പി വരുന്നില്ല .ഡൗൺഡലോഡ് ചെയ്‌ത ആപ്പിൽ പാസ്പോർട്ട് നമ്പർ കാണിക്കുന്നില്ല,വാക്‌സിൻ എടുത്തിട്ടും നോട്ട് വാക്‌സിനേറ്റഡ് എന്ന് കാണിക്കുന്നു ആപ്പിൽ ചില വ്യക്തിഗത വിവരങ്ങൾ കാണിക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ സംഭവിച്ചാൽ എന്ത് ചെയ്യും???

ഇത്തരം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവർ ചെയേണ്ടത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കുവൈത്തിൽ വാക്‌സിനേഷൻ നൽകുന്നതിനുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക എന്നതാണ് ഇതിനായി കുവൈത്തിലുള്ള നിങ്ങളുടെ കൂട്ടുകാരുടെ അല്ലെങ്കിൽ അവിടെ നിങ്ങൾക്ക് അറിയുന്ന ആളുകളുടെ സഹായം തേടാവുന്നതാണ് ചെയ്യെണ്ടത് ഇത്ര മാത്രം https://cov19vaccine.moh.gov.kw/ ഈ ലിങ്കിലാണ് റജിസ്റ്റർ ചെയേണ്ടത് നാട്ടിൽ നിന്നും ഈ ലിങ്ക് ഓപ്പൺ ആകില്ല കുവൈത്തിലുള്ള ആളുകൾക്ക് ഇതിൽ നാട്ടിലുള്ള ആളുടെ സിവിൽ ഐ ഡി ഡീറ്റെയിൽസ് നൽകി വാക്‌സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്യാം കുവൈത്തിൽ ആക്ടറ്റീവ് ആയ സിം നമ്പറാണ് ഇതിൽ നൽകേണ്ടത് .കുവൈത്തിൽ വാക്‌സിൻ എടുത്ത ആളാണെങ്കിലും നിങ്ങളുടെ നമ്പറിൽ നിന്നും രജിസ്റ്റർ ചെയ്യാൻ ആശങ്കപ്പെടേണ്ടതില്ല കാരണം ഒരു നമ്പറിൽ വാക്‌സിനേഷൻ എടുക്കാൻ ആറു പേർക്ക് വരെ രജിസ്റ്റർ ചെയ്യാം ..

നാട്ടിലുള്ള ആൾ ചെയ്യേണ്ടത്:കുവൈത്തിലുള്ള നിങ്ങളുടെ സുഹൃത്ത് രെജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം നിങ്ങളുടെ ഫോണിൽ നേരത്തെ ഇൻസ്റ്റാൾ ചെയ്‌ത ഇമ്യൂൺ ആപ്പ് ഒഴിവാക്കിയിട്ട് പുതിയത് ഡൗൺ ലോഡ് ചെയ്യണം അതിൽ കുവൈത്തിലുള്ള ആൾ രെജിസ്ട്രേഷൻ വേണ്ടി നൽകിയ പുതിയ നമ്പർ ആയിരിക്കണം നൽകേണ്ടത് അതിലാണ് ഒ റ്റി പ്പി വരിക അത് നാല് മിനിട്ടിനുളിൽ പറഞ്ഞു തരാൻ സുഹൃത്തിനും കഴിയണം പറഞ്ഞു വരുന്നത് രണ്ടുപേരും ഓൺലൈനിൽ ആയിരിക്കണം എന്നത് മാത്രമാണ് ഇത്തരത്തിൽ എല്ലാം കൃത്യമായി പൂർത്തിയാക്കിയാൽ യാതൊരു വിധ തെറ്റുകളും ഇല്ലാത്ത ഇമ്യൂൺ ആപ്പ് നിങ്ങൾക് ലഭിക്കും

കുവൈത്തിൽ ആരും സഹായിക്കാൻ ഇല്ലേ എന്നാലും ആശങ്ക വേണ്ട

ഇത്തരക്കാർക്ക് വി പി എൻ അപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്താം ചെയേണ്ടത് ഇത്ര മാത്രം പ്ലേ സ്റ്റോറിൽ നിന്നോ ഐ സ്റ്റോറിൽ നിന്നോ സൂപ്പർ വി പി എൻ ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യുക ലൊക്കേഷൻ കൊടുക്കുന്ന സമയത്ത് അമേരിക്കയോ ലണ്ടനോ നൽകുക ഇതോടെ https://cov19vaccine.moh.gov.kw/ എന്ന ഈ ലിങ്ക് നാട്ടിൽ നിന്ന് തന്നെ ഓപ്പൺ ചെയ്യാം സിവിൽ ഐ ഡി ഉൾപ്പെടെയുള്ള ഡീറ്റൈൽസുകൾ ഒ റ്റി പ്പി ലഭിക്കുന്ന പുതിയ നമ്പർ തുടങ്ങിയവ നൽകി നിങ്ങളുടെ പ്രശ്‌നവും പരിഹരിക്കാം എല്ലാം കൃത്യമായി പൂർത്തിയാക്കിയാൽ യാതൊരു വിധ തെറ്റുകളും ഇല്ലാത്ത ഇമ്യൂൺ ആപ്പ് നിങ്ങൾക്കും ലഭിക്കും

കുവൈത്ത് മൊബൈൽ ഐ ഡി
കുവൈത്ത് സിവില്‍ ഐഡിയുടെ ഡിജിറ്റൽ രൂപമാണ് കുവൈത്ത് മൊബൈൽ ഐ ഡി . പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പിലാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് സിവില്‍ ഐ.ഡിയായി ഉപയോഗിക്കാം.സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു .കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് അപ്രൂവൽ ലഭിക്കാത്തവർക്ക് ഇതിന്റെ ഡിജിറ്റൽ രുപം ഡൗൺ ലോഡ് ചെയ്‌തു കഴിഞ്ഞാൽ നോട്ട് വാക്‌സിനേറ്റഡ് എന്നത് ചുവന്ന കളറിൽ കാണിക്കും ഇനി നിങ്ങൾ വാക്‌സിൻ എടുത്ത് അപ്രൂവൽ ലഭിച്ചിട്ടും അങ്ങനെ കാണിക്കുന്നുവെങ്കിൽ പേടിക്കേണ്ട ചെക്ക് ഫോർ അപ്ഡേറ്റ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക ചുവപ്പ് മാറി പച്ചയാകും നിങ്ങളുടെ സ്റ്റാറ്റസ്

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍
ഐ ഫോൺ https://apps.apple.com/kw/app/kuwait-mobile-id-%D9%87%D9%88%D9%8A%D8%AA%D9%8A/id1449712307
ആൻഡ്രോയിഡ്
https://play.google.com/store/apps/details?id=kw.gov.paci.PACIMobileID

ശ്ലോനിക് ആപ്ലിക്കേഷൻ കൂടി നമ്മൾ ഡൗൺ ലോഡ് ചെയ്‌തു സൂക്ഷിക്കണം ,ഇതിൽ കുവൈത്തിലെ നിലവിലെ കോവിഡ് സ്ഥിഗതികൾ ആണ് കാണിക്കുക
ലിങ്ക്;https://play.google.com/store/apps/details?id=com.healthcarekw.app

കുവൈത്ത് മുസാഫിർ പ്ലാറ്റ് ഫോം :വിമാന ടിക്കറ്റ് എടുത്തതിന് ശേഷം ഇതിൽ രെജിസ്റ്റർ ചെയുന്നതാണ് ഉചിതമാകുക ഇതാണ് ലിങ്ക് https://kuwaitmosafer.gov.kw/,നമ്മുടെ യാത്ര യുടെ വിശദാംശങ്ങളാണ് ഇതിൽ നൽകേണ്ടത് .യാത്രയുടെ 24 മണികൂറുകൾക്ക് മുമ്പ് ഇതിൽ വിവരങ്ങൾ സമർപ്പിക്കാനാണ് അധികൃതർ നിർദേശിക്കുന്നത്

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JUvZzm6AcdnBDy1h8gImjf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *