Posted By Editor Editor Posted On

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസ് :ഡി ജി സി എ യുടെ നിർണായക യോഗം ഇന്ന്

ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവയുമായുള്ള വാണിജ്യ വിമാനങ്ങൾ പുനരാരംഭിക്കാൻ മന്ത്രി സഭ തീരുമാനിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള കൂടുതൽ വിശദാംശങ്ങൾ ഇന്ന് ലഭ്യമാകും ഈ മാസം 18 ന് നടന്ന യോഗത്തിലാണ് മന്ത്രി സഭ വ്യോമയാന വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചത് .എന്നാൽ ഇത് സംബന്ധമായി കൂടുതൽ നിർദേശങ്ങൾ വിമാനത്താവളം അധികൃതർക്ക് ലഭിക്കേണ്ടതായിട്ടുണ്ട് .വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്തുന്നതും ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ എന്നാരംഭിക്കുമെന്നതും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും .ഇതോടെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുമായി ബന്ധപ്പെട്ട അവ്യക്തത ഇന്ന് തന്നെ നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/EoYqwIbVqCO05Ua2Kv8jVt

https://www.kuwaitvarthakal.com/2021/08/19/expats-malayali-died-in-kuwait-latest-update/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *