കുവൈറ്റ്: ആയിരത്തോളം ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ നിയമനം ലഭിക്കുമെന്ന് രാജ്യത്തെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ത്യന്‍ നഴ്സുമാരുടെ തൊഴില്‍ വര്‍ധിപ്പിക്കുന്നതിന് ഉചിതമായ വഴികളും മാര്‍ഗങ്ങളും കണ്ടെത്താനും എംബസിയുടെ ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ചേര്‍ന്ന ആരോഗ്യ മേഖലയിലെ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പിന്റെ യോഗത്തെ പരാമര്‍ശിച്ച സിബിജോര്‍ജ് അടുത്ത യോഗത്തിന്റെ തീയതി ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും വിശദീകരിച്ചു. ഇപ്പോള്‍ വിസ നടപടിക്രമങ്ങള്‍ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. എംബസിയുടെ കോണ്‍സുലാര്‍ വിഭാഗം 24 മണിക്കൂറിനുള്ളില്‍ വിസകള്‍ നല്‍കുന്നുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw
അതേ സമയം ഇന്ത്യ-കുവൈത്ത് ബന്ധത്തെയും പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ സഹകരണത്തെയും അദ്ധേഹം പ്രശംസിച്ചു. കൊവിഡ് കാലഘട്ടത്തില്‍, പ്രത്യേകിച്ച് മഹാമാരിയെ ചെറുക്കുന്നതില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവുംസംയുക്ത പ്രവര്‍ത്തനവും മികച്ചതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിലെ ഇന്ത്യ-കുവൈത്ത് ബന്ധം ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിക്കുകയാണ്. നിരവധി ഇന്ത്യന്‍ നഴ്സുമാരാണ് കുവൈത്ത് ആരോഗ്യ മേഖലയിലേക്ക് കടന്ന് വന്നത്.
ഇന്ത്യ സന്ദര്‍ശിക്കുന്ന കുവൈത്തികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും സിബി ജോര്‍ജ് പറഞ്ഞു. ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള ധാരണാപത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും സ്ഥാനപതി സംസാരിച്ചു. ഇത് നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വരും ആഴ്ചകളില്‍ കുവൈത്ത് അധികൃതരുമായി കൂടിക്കാഴ്ച നടത്തും.