യുഎഇയിലെ പ്രവാസികൾ ശ്രദ്ധിക്കുക: ആഘോഷ ദിവസങ്ങളിൽ റോഡിലിറങ്ങുമ്പോൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ദുബായ് പോലീസ്

ഭാരമേറിയ ട്രക്കുകൾക്കും ബസുകൾക്കും സമീപം വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ദുബായ് പോലീസ്. വലിയ വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ അകപ്പെടുന്നതും അശ്രദ്ധമായ ഓവർടേക്കിങ്ങും ഗുരുതര അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. റോഡിൽ വലിയ വാഹനങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങളും അധികൃതർ പങ്കുവച്ചു. ട്രക്കുകൾക്കും ബസുകൾക്കും ചെറിയ വാഹനങ്ങളെ അപേക്ഷിച്ച് കാഴ്ചപരിമിതിയുള്ള മേഖലകൾ കൂടുതലാണ്. പ്രത്യേകിച്ച് വാഹനത്തിന്റെ വശങ്ങളിലും പിൻഭാഗത്തും മുന്നിലുമുള്ള ചില ഭാഗങ്ങൾ ഡ്രൈവർക്ക് കണ്ണാടിയിലൂടെ പോലും കാണാൻ കഴിയില്ല. അതിനാൽ വലിയ വാഹനങ്ങളുടെ തൊട്ടടുത്ത് ദീർഘനേരം വാഹനമോടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കും.

ട്രക്കുകളെ മറികടക്കുമ്പോൾ വലതുവശത്തുകൂടിയുള്ള ഓവർടേക്കിങ് ഒഴിവാക്കി ഇടതുവശത്തുകൂടി മാത്രം മറികടക്കണം. ഓവർടേക്ക് ചെയ്യുന്നതിന് മുമ്പ് ഇൻഡിക്കേറ്റർ നൽകുകയും സുരക്ഷിതമായ അകലം ഉറപ്പാക്കുകയും വേണം. ട്രക്കിനെ മറികടന്ന ഉടൻ അതിന്റെ മുന്നിലേക്ക് കയറി ലെയ്ൻ മാറുന്നതും ഒഴിവാക്കണം. വലിയ വാഹനങ്ങളുടെ തൊട്ടുപിന്നിൽ ചേർന്ന് വാഹനമോടിക്കുന്നതും അപകടകരമാണ്. ഭാരവും വലുപ്പവും കാരണം ട്രക്കുകൾക്കും ബസുകൾക്കും പൂർണമായി നിർത്താൻ കൂടുതൽ സമയവും ദൂരവും ആവശ്യമാണ്. ജംക്‌ഷനുകളിലും റൗണ്ട് എബൗട്ടുകളിലും വലിയ വാഹനങ്ങൾ തിരിയുമ്പോൾ ആവശ്യമായ സ്ഥലം നൽകണമെന്നും അവയ്ക്കിടയിലൂടെ വാഹനമോടിച്ച് മുന്നേറാൻ ശ്രമിക്കരുതെന്നും പോലീസ് നിർദേശിച്ചു. പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ, അപകടകരമായ അഭ്യാസങ്ങൾ, ട്രക്കുകൾക്കിടയിലൂടെ വെട്ടിച്ചുള്ള യാത്ര എന്നിവ ഒഴിവാക്കണം. റോഡിൽ അൽപം ക്ഷമയും കൃത്യമായ അകലവും പാലിക്കുന്നത് വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് ദുബായ് പോലീസ് ഓർമിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *