
UAE traffic laws; രണ്ടാഴ്ചയ്ക്കിടെയുണ്ടായ രണ്ട് വൻ വാഹനാപകടങ്ങളിൽ 27 പേർ മരിച്ചതിനെത്തുടർന്ന്, യുഎഇയിൽ ഗതാഗത നിയമങ്ങൾ കർശനമാക്കണമെന്നും ഡ്രൈവർമാരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്നും റോഡ് സുരക്ഷാ വിദഗ്ധർ ആവശ്യപ്പെട്ടു. റാസൽഖൈമ, ഫുജൈറ അപകടങ്ങളുടെ പശ്ചാത്തലത്തിൽ കൃത്യമായ നിരീക്ഷണ സംവിധാനം അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഡ്രൈവർമാരുടെ ക്ഷീണം മൂലമുള്ള അപകടങ്ങൾ തടയാൻ 2027 ജനുവരി 1 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വരും. ഇതുപ്രകാരം 24 മണിക്കൂറിൽ പരമാവധി 9 മണിക്കൂർ മാത്രമേ വാഹനമോടിക്കാവൂ. ക്ഷീണം സുരക്ഷയ്ക്ക് ഭീഷണിയാണെങ്കിൽ 9 മണിക്കൂർ തികയുന്നതിന് മുമ്പും വാഹനമോടിക്കുന്നത് വിലക്കിയിട്ടുണ്ട്. നിയമം സ്വാഗതാർഹമാണെങ്കിലും നടത്തിപ്പിലും നിയമലംഘനമുണ്ടായാൽ ഡ്രൈവർക്കാണോ കമ്പനിക്കാണോ ഉത്തരവാദിത്തം എന്നതിലും വ്യക്തത വേണമെന്ന് ‘റോഡ് സേഫ്റ്റി യുഎഇ’ സ്ഥാപകൻ തോമസ് എഡൽമാൻ പറഞ്ഞു. ഡ്രൈവിങ് സമയവും വേഗതയും യാത്രാവിവരങ്ങളും രേഖപ്പെടുത്തുന്ന ‘ടാക്കോഗ്രാഫ്’ ഉപയോഗിക്കാനും, ടാക്സികളിലെ സ്മാർട്ട് പൊലീസിങ് ട്രക്കുകൾ, ബസുകൾ, ഡെലിവറി ബൈക്കുകൾ എന്നിവയിലേക്കും വ്യാപിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. അളക്കാൻ കഴിയാത്തവ മെച്ചപ്പെടുത്താനാകില്ല എന്ന് 20 വർഷത്തിലേറെയായി അപകടങ്ങളെക്കുറിച്ച് പഠിക്കുന്ന ഡോ. മുസ്തഫ അൽദാ പറഞ്ഞു. യുകെയിലേതുപോലെ ടാക്കോഗ്രാഫ് നടപ്പാക്കാൻ സർക്കാരും സ്വകാര്യ കമ്പനികളും ഇച്ഛാശക്തി കാണിക്കണമെന്നും മനുഷ്യജീവൻ വിലപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ ആഴ്ച റാസൽഖൈമയിൽ 13 പേർ മരിച്ചത് റോഡരികിൽ കേടായി നിർത്തിയിട്ട ട്രക്കിൽ ബസ് ഇടിച്ചാണ്. ഇത്തരം വാഹനങ്ങളിൽ കൃത്യമായ മുന്നറിയിപ്പ് സംവിധാനമില്ലാത്തതും, മുന്നിൽ ഫയർ എക്സ്റ്റിംഗുഷറുകളോ ലോഹ സിലിണ്ടറുകളോ വെക്കുന്നതും അപകടങ്ങളുണ്ടാക്കും. എന്നാൽ, ഡ്രൈവർമാരുടെ ശ്രദ്ധയില്ലായ്മയാണ് പ്രധാന പ്രശ്നമെന്നും മുന്നിലുള്ള വാഹനവുമായി കുറഞ്ഞത് രണ്ട് സെക്കൻഡ് അകലം പാലിച്ച് ശ്രദ്ധയോടെ വാഹനമോടിച്ചാൽ അപകടങ്ങൾ പൂർണ്ണമായും ഒഴിവാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t