
Dubai stormwater drainage project; നഗരത്തിലെ മഴവെള്ള ഡ്രെയിനേജ് ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് പുതിയ പദ്ധതികൾക്ക് ദുബായ് മുൻസിപ്പാലിറ്റി കരാർ നൽകി. ‘തസ്രീഫ്’ പരിപാടിയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് ഈ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. 100 കിലോമീറ്ററോളം നീളത്തിൽ പുതിയ പ്രധാന മഴവെള്ള ഡ്രെയിനേജ് ലൈനുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. 300 കോടി ദിർഹം ചെലവിൽ നടപ്പിലാക്കുന്ന പദ്ധതി വഴി ഏകദേശം 100 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഡ്രെയിനേജ് സൗകര്യങ്ങൾ മെച്ചപ്പെടും. ജുമൈറ, ഉമ്മു സുഖീം, അൽ സഫ, അൽ മനാര, അൽ കൂസ്, അൽ ബർഷ, അൽ വസ്ൽ, സബീൽ, അൽ ബദ, അൽ സത്വ, അൽ മർമൂം തുടങ്ങിയ സുപ്രധാന മേഖലകളെ ഈ ശൃംഖലയുമായി ബന്ധിപ്പിക്കും. ഈ മേഖലകളിൽ 42 കിലോമീറ്റർ നീളത്തിൽ പുതിയ ലൈനുകൾ സ്ഥാപിക്കും. ഈ മേഖലകളിലായി 14 കിലോമീറ്റർ ഡ്രെയിനേജ് ലൈനുകൾ നിർമ്മിക്കും. ഇത് അൽ കൂസ്, അൽ ബർഷ തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സഹായിക്കും. ദുബായ് വാട്ടർ കനാലിന് കിഴക്കുള്ള പ്രദേശങ്ങളിൽ 21 കിലോമീറ്റർ നീളത്തിൽ ഡ്രെയിനേജ് ശൃംഖല ഒരുക്കും. ഇവിടെ 23 കിലോമീറ്റർ നീളത്തിൽ പുതിയ ഡ്രെയിനേജ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ‘തസ്രീഫ്’ 3000 കോടി ദിർഹം (Dh30 billion) ചെലവിലാണ് നടപ്പിലാക്കുന്നത്. നഗരത്തിന്റെ സുസ്ഥിരമായ വികസനത്തിനും കനത്ത മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ഈ പദ്ധതി വലിയ സഹായമാകും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t