യുഎഇയിൽ നേരിയ ഭൂചലനം 

യുഎഇയിലെ ഫുജൈറയിലെ ദിബ്ബ തീരത്തോട് ചേർന്ന് നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന് കീഴിലുള്ള ദേശീയ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്കാണ് കണ്ടെത്തിയത്.

യുഎഇ പ്രാദേശിക സമയം രാത്രി 9.58-ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. ദിബ്ബ തീരത്തോട് ചേർന്നുള്ള കടൽമേഖലയിലാണ് പ്രഭവകേന്ദ്രം സ്ഥിരീകരിച്ചത്.

ഭൂചലനത്തിന്റെ തീവ്രത വളരെ കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *