കുവൈത്തിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പേർ ആത്മഹത്യ ചെയ്‌തു ഒരു കുവൈറ്റിയും ഒരു ഇന്ത്യക്കാരനുമാണ് ആത്മഹത്യ ചെയ്‌തത് അബ്ദുള്ള അൽ-മുബാറകിലെ തന്റെ മുറിയിലാണ് ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാൾ ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമായിട്ടില്ല . സംഭവത്തിൽ ഏരിയ പോലീസ് സ്റ്റേഷനിൽ ആത്മഹത്യ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഹവല്ലിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്നും ചാടിയാണ് സ്വദേശി ജീവനൊടുക്കിയത് . ഹവല്ലിയിലെ കെട്ടിടത്തിൽ നിന്ന് ഒരാൾ ചാടിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിന് സന്ദേശം ലഭിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയപ്പോൾ കുവൈത്തിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LukEhRydftA5KCahfLO5e6
Related Posts
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
Kuwait Traffic Violations; കുവൈറ്റ് നിരത്തുകളിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ കുടുങ്ങിയത് 23,000-ലധികം പേർ