
Dubai to Sharjah traffic delays; ദുബായിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യുന്നവർ പ്രധാന പാതകളിൽ ഗതാഗത തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇരു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാന യാത്രാ റൂട്ടുകളിലാണ് വാഹനത്തിരക്ക് അനുഭവപ്പെടുന്നത്. ഗൂഗിൾ മാപ്സിലെ തത്സമയ ട്രാഫിക് വിവരങ്ങൾ പ്രകാരം ഇ-11 (ഷെയ്ഖ് സായിദ് റോഡ്), ഇ-311 (ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്) എന്നീ പ്രധാന ഹൈവേകളിലാണ് യാത്രാക്കുരുക്ക് കൂടുതൽ ബാധിച്ചിരിക്കുന്നത്. ദുബായ്-ഷാർജ അതിർത്തിയിലും ഷാർജയിലേക്കുള്ള പ്രവേശന കവാടങ്ങളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളിലെ തിരക്ക് വർദ്ധിക്കുന്നതോടെ ഗതാഗതം കൂടുതൽ മന്ദീഭവിക്കാനാണ് സാധ്യത. അൽ നഹ്ദ, അൽ താവൂൺ, ഷാർജ സിന്റർ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് ഇ-11 റോഡിൽ വലിയ തോതിൽ യാത്രാസമയം നീണ്ടുപോയേക്കാം. ഷാർജയിലേക്ക് പ്രവേശിച്ചാലും നഗരത്തിലേക്ക് പോകുന്ന മറ്റ് ലിങ്ക് റോഡുകളിലും വാഹനങ്ങളുടെ വേഗത കുറവായിരിക്കും. ഷാർജയിലേക്കുള്ള നോർത്ത് ബൗണ്ട് റൂട്ടായ ഇ-311 റോഡിലും സമാനമായ രീതിയിൽ ഗതാഗത തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷാർജയ്ക്ക് ഉള്ളിലെ പ്രധാന പാതയായ ഇ-88 ലും വടക്ക്-തെക്ക് റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലും വലിയതോതിൽ വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇ-11, ഇ-311 എന്നീ പാതകളുമായി താരതമ്യം ചെയ്യുമ്പോൾ ഇ-611 (എമിറേറ്റ്സ് റോഡ്) താരതമ്യേന മെച്ചപ്പെട്ട രീതിയിലാണ് സഞ്ചരിക്കുന്നത്. എങ്കിലും യാത്ര ചെയ്യുന്ന സ്ഥലത്തിനനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം. ദുബായ്-ഷാർജ അതിർതിയോട് അടുത്തുള്ള പ്രദേശങ്ങളിലേക്ക് പോകുന്നവർക്ക് ഈ വഴി അത്ര സൗകര്യപ്രദമായിരിക്കില്ല. പീക്ക് അവറുകളിൽ റോഡിലെ സാഹചര്യം പെട്ടെന്ന് മാറാൻ സാധ്യതയുള്ളതിനാൽ, യാത്ര തിരിക്കുന്നതിന് മുൻപ് തത്സമയ നാവിഗേഷൻ പരിശോധിക്കണമെന്നും കൂടുതൽ യാത്രാസമയം കയ്യിൽ കരുകണമെന്നും ഡ്രൈവർമാരോട് അധികൃതർ നിർദ്ദേശിക്കുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t