
ദുബായിൽ ജോലി ചെയ്തിരുന്ന പ്രവാസി മലയാളി നഴ്സ് അന്തരിച്ചു. മലപ്പുറം നിലമ്പൂർ ചെമ്പുക്കടവ് സ്വദേശിനി കളപ്പുരയ്ക്കൽ സൗമ്യ അഗസ്റ്റിൻ (41) ആണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിൽ നഴ്സായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു സൗമ്യ. കുറച്ചുകാലമായി അസുഖബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവരുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ദുബായിൽ ജോലി ചെയ്യുന്ന ജെനീഷാണ് ഭർത്താവ്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മരണാനന്തര നടപടികൾ പൂർത്തിയാക്കിയ ശേഷം സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.