
UAE banking OTP replacement; യുഎഇയിൽ ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത എസ്എംഎസ്, ഇമെയിൽ വഴിയുള്ള വൺ-ടൈം പാസ്വേഡുകൾ (ഒടിപി) ബാങ്കുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നു. പകരം ബാങ്കുകളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴിയുള്ള അനുമതികളും ബയോമെട്രിക് പരിശോധനകളുമാണ് ഇടപാടുകൾക്ക് ഉപയോഗിക്കുന്നത്. ഉപഭോക്താക്കളുടെ പണം സുരക്ഷിതമാക്കാനും സൈബർ തട്ടിപ്പുകൾ തടയാനും ലക്ഷ്യമിട്ട് യുഎഇ സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. പുതിയ മാറ്റത്തോടെ ഓൺലൈൻ പർച്ചേസുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് കാർഡ് വിവരങ്ങൾ നൽകിയ ശേഷം ഫോണിൽ എസ്എംഎസ് ഒടിപി ലഭിക്കില്ല. പകരം, ബാങ്കിന്റെ മൊബൈൽ ആപ്പ് വഴി ഇടപാട് സ്ഥിരീകരിക്കാനുള്ള നിർദ്ദേശമാണ് സ്ക്രീനിൽ കാണിക്കുക. ഇതുസംബന്ധിച്ച അറിയിപ്പ് ഫോണിൽ ലഭിച്ചയുടൻ ബാങ്കിങ് ആപ്പ് തുറന്ന് ‘ആക്ടിവിറ്റീസ്’ അല്ലെങ്കിൽ ‘പെൻഡിങ് ട്രാൻസാക്ഷൻ’ എന്ന വിഭാഗത്തിൽ പോയി ഇടപാട് വിവരങ്ങൾ പരിശോധിക്കാം. തുടർന്ന് രജിസ്റ്റർ ചെയ്ത വിരലടയാളം, ഫേഷ്യൽ റെക്കഗ്നിഷൻ അല്ലെങ്കിൽ ബാങ്കിന്റെ ഡിജിറ്റൽ സെക്യൂരിറ്റി പിൻ എന്നിവ ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇടപാട് അപ്രൂവ് ചെയ്യുകയോ നിരസിക്കുകയോ ചെയ്യാവുന്നതാണ്. ഓരോ ബാങ്കിനും അനുസരിച്ച് ആപ്പിലെ ഈ നടപടിക്രമങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. സൈബർ ക്രിമിനലുകൾ സിം സ്വാപ്പിങ്, ഫിഷിങ് തുടങ്ങിയ തന്ത്രങ്ങളിലൂടെ എസ്എംഎസ് ഒടിപികൾ തട്ടിയെടുക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഈ മാറ്റം കൊണ്ടുവന്നത്. എന്നാൽ ബാങ്കിന്റെ സുരക്ഷിതമായ ആപ്പിനുള്ളിൽ തന്നെ നടത്തുന്ന ബയോമെട്രിക് സ്ഥിരീകരണം തട്ടിപ്പുകാർക്ക് ചോർത്താൻ സാധിക്കില്ല. പുതിയ സുരക്ഷാ രീതി ഉപയോഗിക്കാൻ ബാങ്കിങ് ആപ്പുകളിൽ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t