UAE essential goods prices; യുഎഇയിൽ സാധനങ്ങൾ വാങ്ങുന്നവർ അറിയാൻ: അരിയും പാലും അടക്കമുള്ള അവശ്യവസ്തുക്കളുടെ പുതിയ നിരക്കുകൾ ഇങ്ങനെ

UAE essential goods prices; യുഎഇയിലെ അവശ്യസാധനങ്ങളുടെ ഓഗസ്റ്റ് മാസത്തെ ശരാശരി വിലവിവരപ്പട്ടിക സാമ്പത്തിക-ടൂറിസം മന്ത്രാലയം പുറത്തുവിട്ടു. ‘എസൻഷ്യൽ ഗുഡ്സ് പ്രൈസസ് പ്ലാറ്റ്‌ഫോം’ വഴി രാജ്യത്തെ 13 പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ നിരക്കുകൾ നിരീക്ഷിച്ചാണ് മന്ത്രാലയം ഈ കണക്കുകൾ തയ്യാറാക്കിയത്. വിപണിയിലെ വിലനിലവാരം സ്വയം നിരീക്ഷിക്കാനും, ഉപഭോക്തൃ വിപണിയിൽ സുതാര്യതയും വിലനിയന്ത്രണവും ഉറപ്പുവരുത്താനും ഉപഭോക്താക്കൾക്ക് വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാക്കാനുമാണ് ഈ ഡിജിറ്റൽ സംവിധാനം ലക്ഷ്യമിടുന്നത്. അരി, മാവ്, എണ്ണ, മുട്ട, പാൽ, പാലുൽപ്പന്നങ്ങൾ, പയറുവർഗ്ഗങ്ങൾ, ചിക്കൻ, ബ്രെഡ്, പഞ്ചസാര എന്നിവയുൾപ്പെടെ 33 അവശ്യവസ്തുക്കളുടെ വിവരങ്ങളാണ് ഓഗസ്റ്റിലെ കണക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു കിലോഗ്രാം ബസ്മതി അരിക്ക് ശരാശരി 16.62 ദിർഹവും 5 കിലോഗ്രാം പാക്കറ്റിന് 45.53 ദിർഹവുമാണ് രേഖപ്പെടുത്തിയ ശരാശരി വില. ഒന്നും രണ്ടും ഗ്രേഡുകളിലുള്ള മാവിന് ഒരു കിലോയ്ക്ക് ശരാശരി 7.76 ദിർഹവും 2 കിലോയ്ക്ക് 12.26 ദിർഹവുമാണ് നിരക്ക്. പാലുൽപ്പന്നങ്ങളുടെ കാര്യത്തിൽ അര ലിറ്റർ ഫുൾ-ഫാറ്റ് ഫ്രഷ് പാലിന് ശരാശരി 3.91 ദിർഹവും ഒരു ലിറ്ററിന് 9.46 ദിർഹവും 170 ഗ്രാം തൈരിന് ശരാശരി 1.97 ദിർഹവുമാണ് വിപണിയിലെ വില.
പാചക എണ്ണകളിൽ കനോല ഓയിലിന് ഒരു ലിറ്ററിന് ശരാശരി 15.86 ദിർഹവും 1.5 ലിറ്ററിന് 23.97 ദിർഹവുമാണ് രേഖപ്പെടുത്തിയത്. കോൺ ഓയിൽ 0.75 ലിറ്ററിന് ശരാശരി 13.85 ദിർഹവും 1.5 ലിറ്ററിന് 24.92 ദിർഹവുമാണ് വില. സൺഫ്ലവർ ഓയിലിന് ഒരു ലിറ്ററിന് 19.31 ദിർഹവും 3 ലിറ്ററിന് 35.70 ദിർഹവുമാണ് ശരാശരി നിരക്ക്. 30 എണ്ണമടങ്ങിയ ബ്രൗൺ മുട്ട പാക്കറ്റിന് ശരാശരി 23.05 ദിർഹവും വെള്ള മുട്ടയ്ക്ക് 22.97 ദിർഹവുമാണ് രേഖപ്പെടുത്തിയത്. ഇതുകൂടാതെ, 800 ഗ്രാം ഫ്രഷ് ചിക്കന് ശരാശരി 18.94 ദിർഹവും ഒരു കിലോയ്ക്ക് 22.97 ദിർഹവുമാണ് നിരക്ക്. ശുദ്ധമായ പഞ്ചസാരയ്ക്ക് ഒരു കിലോയ്ക്ക് ശരാശരി 8.75 ദിർഹവും 2 കിലോയ്ക്ക് 10.94 ദിർഹവുമാണ് രേഖപ്പെടുത്തിയത്. വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കുകളും മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 170 ഗ്രാം തൈരിന് 1.42 ദിർഹവും അര ലിറ്റർ ഫ്രഷ് പാലിന് 3.22 ദിർഹവുമാണ് ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്ക്. കൂടാതെ, അരക്കിലോ വെള്ളക്കടലയ്ക്ക് 3.24 ദിർഹവും 600 ഗ്രാം സ്ലൈസ്ഡ് വൈറ്റ് ബ്രെഡിന് 4.47 ദിർഹവും 450 ഗ്രാം ഫാവ ബീൻസിന് 4.93 ദിർഹവുമാണ് വിപണിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കുകൾ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *