UAE Flight Alert; വിമാനയാത്രക്കാർ ശ്രദ്ധിക്കുക! യുഎഇയിൽ ചില സർവീസുകൾ റദ്ദാക്കി; യാത്ര തിരിക്കും മുൻപ് സമയം പരിശോധിക്കണം

UAE Flight Alert; യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ വലിയതോതിൽ സാധാരണ നിലയിലായെങ്കിലും, മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ചില പാതകളിൽ ഇന്നും നിയന്ത്രണങ്ങൾ തുടരുന്നു. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ ഭൂരിഭാഗം സർവീസുകളും പുനഃസ്ഥാപിച്ചെങ്കിലും ചില ഗൾഫ് രാജ്യങ്ങളിലേക്കും അന്താരാഷ്ട്ര റൂട്ടുകളിലും വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാദേശിക തർക്കങ്ങളും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളുമാണ് വിമാന സർവീസുകളെ ബാധിക്കുന്നത്. എമിറേറ്റ്സ് എയർലൈൻസിന്റെ ദുബായ്-ബഹ്‌റൈൻ (EK837) വിമാനം റദ്ദാക്കിയിട്ടുണ്ട്. ഇത്തിഹാദ് എയർവേയ്‌സിന്റെ അബുദാബിയിൽ നിന്നുള്ള ബഹ്‌റൈൻ, കുവൈത്ത് സർവീസുകൾ മിക്കവാറും സാധാരണ നിലയിലാണ് തുടരുന്നത്. എന്നാൽ എയർ അറേബ്യ ഷാർജയിൽ നിന്നും അബുദാബിയിൽ നിന്നും കുവൈത്തിലേക്കും ബഹ്‌റൈനിലേക്കും ഉള്ള ചില സർവീസുകൾ റദ്ദാക്കി. ഫ്ലൈ ദുബായ് വിമാനങ്ങളിൽ ദുബായിൽ നിന്ന് മൊംബാസ, സാൽസ്ബർഗ്, ടെൽ അവീവ്, ഡുബ്രോവ്നിക് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ചെറിയ തോതിലുള്ള കാലതാമസം നേരിടുന്നുണ്ട്. അതേസമയം, ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്‌സ്, സിംഗപ്പൂർ എയർലൈൻസ്, കാഥേ പസഫിക് തുടങ്ങിയ അന്താരാഷ്ട്ര വിമാനക്കമ്പനികൾ മിഡിൽ ഈസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള തങ്ങളുടെ സർവീസുകൾ ഒക്ടോബർ പകുതി വരെ നിർത്തിവെച്ചിരിക്കുകയാണ്. ഫിൻ‌എയർ, എയർ കാനഡ തുടങ്ങിയ കമ്പനികൾ 2027 വരെ നീളുന്ന ദീർഘകാല സസ്പെൻഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുൻപായി തങ്ങളുടെ വിമാനത്തിന്റെ കൃത്യമായ സമയം പരിശോധിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. വിമാനങ്ങൾ നിശ്ചയിച്ച പ്രകാരം പറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിൽ പോലും അവസാന നിമിഷം മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. ദുബായിൽ നിന്ന് ഫ്ലൈ ദുബായ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ നാല് മണിക്കൂർ മുൻപും മറ്റു വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപും വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കണം. റോഡ് ഗതാഗതം, സുരക്ഷാ പരിശോധനകൾ എന്നിവയ്ക്കായി കൂടുതൽ സമയം നീക്കിവെക്കുന്നതും ഓൺലൈൻ ചെക്ക്-ഇൻ പൂർത്തിയാക്കുന്നതും യാത്ര സുഗമമാക്കാൻ സഹായിക്കും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *