കണ്ടുകൊതി തീരുംമുമ്പേ വിട; ഷാർജയിൽ കുഞ്ഞുസഫയ്ക്ക് കണ്ണീരോടെ യാത്രാമൊഴി നൽകി പ്രവാസിമലയാളികൾ, നെഞ്ചുപൊട്ടും കാഴ്ച

ഷാർജയിൽ മൂന്നാം നിലയിലെ അപ്പാർട്മെന്റിൽ നിന്ന് വീണ് മരിച്ച ഏഴ് വയസ്സുകാരി സഫ മുബാറക്കിന് കണ്ണീരോടെ യാത്രാമൊഴി നൽകി പ്രവാസി സമൂഹം. കുഞ്ഞുസഫയെ അവസാനമായി ഒരുനോക്കു കാണാൻ നൂറുകണക്കിന് പ്രവാസികളും ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ഷാർജ ഫോറൻസിക് ലബോറട്ടറിയിലേക്ക് ഒഴുകിയെത്തി. കാസർകോട് മൊഗ്രാൽ സ്വദേശികളായ മുബാറക് അലിയുടെയും മുർഷിദയുടെയും ഏകമകളായിരുന്നു സഫ. ഓഗസ്റ്റ് 24നാണ് ഷാർജയിലെ അൽ നബ്ബയിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള അപ്പാർട്മെന്റിൽ നിന്ന് കുട്ടി താഴേക്ക് വീണത്.

രാവിലെ കാർ മാറ്റിയിടുന്നതിനായി പിതാവ് താഴേക്ക് പോയിരുന്ന ഏതാനും മിനിറ്റുകൾക്കിടെയാണ് അപകടമുണ്ടായത്. ഉറക്കമുണർന്ന സഫ പിതാവിനെ തിരക്കി സ്ലൈഡിങ് ജനൽ തുറന്ന് പുറത്തേക്ക് നോക്കാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് തെറ്റി താഴേക്ക് വീണതായാണ് കരുതുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് ഷാർജയിലെ ഫോറൻസിക് ലബോറട്ടറിയിൽ നടന്ന ചടങ്ങിൽ സഫയെ അവസാനമായി കാണാൻ വൻ ജനാവലിയാണ് എത്തിയത്. പ്രാർഥനകളോടെയും കണ്ണീരോടെയുമാണ് പ്രവാസി സമൂഹം ആ കൊച്ചുകുട്ടിക്ക് വിട നൽകിയത്.

ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം മംഗളൂരുവിലേക്ക് കൊണ്ടുപോയി. തുടർന്ന് ജന്മനാടായ കാസർകോട് മൊഗ്രാലിലെ വീട്ടിനടുത്തുള്ള പള്ളി ഖബർസ്ഥാനിൽ സംസ്കരിച്ചു.
അജ്മാനിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സഫ. വേനലവധിക്ക് ശേഷം സ്കൂൾ തുറന്ന് കൂട്ടുകാരെ കാണാനുള്ള ആകാംക്ഷയിൽ കഴിയുന്നതിനിടെയായിരുന്നു ആ കുടുംബത്തെ തകർത്ത ദുരന്തം. ഏകമകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിൽ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരിലാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *