കുവൈത്തിൽ രണ്ടിടങ്ങളിൽ ദാരുണ അപകടങ്ങൾ; രണ്ട് പ്രവാസികൾ മരിച്ചു, വാഹനാപകടത്തിൽ ഇന്ത്യക്കാരനടക്കം പരിക്ക്

കുവൈത്തിലെ അൽ-ഖുസൂറിലും സെവന്ത് റിംഗ് റോഡിലുമായി നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പ്രവാസികൾ മരിച്ചു. സംഭവങ്ങളിൽ സുരക്ഷാ വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അൽ-ഖുസൂറിലെ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ഉയരത്തിൽ നിന്ന് വീണാണ് ഈജിപ്ഷ്യൻ സ്വദേശിയായ നിർമാണ തൊഴിലാളി മരിച്ചത്. അപകടത്തിന് പിന്നിൽ സുരക്ഷാ വീഴ്ചയോ അശ്രദ്ധയോ ഉണ്ടായിരുന്നോയെന്ന് കണ്ടെത്തുന്നതിനായി പൊലീസും ഫോറൻസിക് സംഘവും അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, ഫിന്റാസ് ഭാഗത്തേക്ക് പോകുന്ന സെവന്ത് റിംഗ് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നേപ്പാൾ സ്വദേശിയായ പ്രവാസി മരിച്ചു. അപകടത്തിൽ ഇന്ത്യൻ പ്രവാസിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. നേപ്പാൾ സ്വദേശി ഓടിച്ചിരുന്ന ട്രക്ക്, ഈജിപ്ഷ്യൻ പൗരൻ ഓടിച്ചിരുന്ന മിനിബസ്, മറ്റൊരു വാഹനം എന്നിവയാണ് കൂട്ടിയിടിയിൽപ്പെട്ടത്. അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് അധികൃതർ അന്വേഷണം തുടരുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *