
UAE Gender Balance Council; 2027-2031 കാലയളവിലേക്കുള്ള ദേശീയ ലിംഗസമത്വ നയം (National Gender Balance Strategy) രൂപീകരിക്കുന്നതിന്റെ ഭാഗമായി യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ വിപുലമായ സർവേ ആരംഭിച്ചു. രാജ്യത്തെ വികസന പ്രക്രിയയിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, വരും വർഷങ്ങളിലെ മുൻഗണനാ ക്രമങ്ങൾ നിശ്ചയിക്കുന്നതിനുമാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നത്. യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ പ്രസിഡന്റും ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ പത്നിയുമായ ശൈഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് സർവേയ്ക്ക് നേതൃത്വം നൽകുന്നത്. ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടനുസരിച്ച്, ജനങ്ങളിൽ നിക്ഷേപം നടത്തുകയും അവരെ ഭാവി രൂപപ്പെടുത്താൻ പ്രാപ്തരാക്കുകയും ചെയ്യുന്ന മാതൃകയാണ് യുഎഇ പിന്തുടരുന്നതെന്ന് ശൈഖ മനാൽ പറഞ്ഞു. ഭാവിയിൽ തൊഴിൽ വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), പുതിയ തൊഴിൽ നൈപുണ്യങ്ങൾ, സാമൂഹിക മാറ്റങ്ങൾ, ജീവിതനിലവാരം തുടങ്ങിയവ സർവേയുടെ ഭാഗമാണ്. കേവലം നിലവിലെ സാഹചര്യം വിലയിരുത്തുന്നതിന് ഉപരിയായി, വരാനിരിക്കുന്ന മാറ്റങ്ങളെ എങ്ങനെയെല്ലാം അവസരങ്ങളാക്കി മാറ്റാമെന്നാണ് പുതിയ നയത്തിലൂടെ കൗൺസിൽ ലക്ഷ്യമിടുന്നത്. യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമുള്ള സ്വദേശികൾക്കും വിദേശികൾക്കും (സ്ത്രീകൾക്കും പുരുഷന്മാർക്കും) സർവേയിൽ പങ്കെടുക്കാം. വിവിധ പ്രായത്തിലുള്ളവർക്കും വ്യത്യസ്ത തൊഴിൽ മേഖലകളിൽ ഉള്ളവർക്കും അവരുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കാൻ സാധിക്കും.
പങ്കെടുക്കേണ്ടത് എങ്ങനെ?
- സർവേ പൂർത്തിയാക്കാൻ 10 മിനിറ്റിൽ താഴെ സമയം മതിയാകും.
- പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും.
- അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ സർവേ ലഭ്യമാണ്.
സർവേ ലിങ്ക്
താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി നിങ്ങൾക്ക് സർവേയിൽ പങ്കാളികളാകാം:
https://sapience.survey-research.net/GBC-Insta?lang=en
ലിംഗസമത്വത്തിൽ ആഗോളതലത്തിൽ യുഎഇ കൈവരിച്ച നേട്ടങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും രാജ്യത്തിന്റെ മത്സരക്ഷമത വർധിപ്പിക്കാനും ഈ ജനകീയ പങ്കാളിത്തം സഹായിക്കുമെന്ന് ജെൻഡർ ബാലൻസ് കൗൺസിൽ വൈസ് പ്രസിഡന്റ് മോന ഘാനിം അൽ മർറി പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്കും ഡാറ്റാ വിശകലനങ്ങൾക്കും പുറമെ ജനങ്ങളിൽ നിന്നുള്ള നേരിട്ടുള്ള അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് 2027-2031 നയത്തിന് അന്തിമരൂപം നൽകുക. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t