ജങ്ക് ഫൂഡ് നിരോധിച്ചില്ല… പക്ഷേ ‘കണ്ണിൽപെടാത്ത’ സ്ഥലത്താക്കി! യുഎഇയിൽ പുതിയ നിയമം

അമിതമായ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളുടെ ആകർഷകമായ പ്രദർശനം നിയന്ത്രിച്ച് അബുദാബി. ജങ്ക് ഫൂഡിന് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ഉപഭോക്താക്കളെ പെട്ടെന്ന് ആകർഷിക്കുന്ന പ്രധാന ഇടങ്ങളിൽ ഇവ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കണമെന്നാണ് പുതിയ നിർദേശം. സൂപ്പർമാർക്കറ്റുകളിൽ പ്രവേശിക്കുന്നവർക്ക് എളുപ്പത്തിൽ കാണാനും പെട്ടെന്ന് വാങ്ങാനും കഴിയുന്ന സ്ഥലങ്ങളിൽ ജങ്ക് ഫൂഡുകൾ നിരത്തി വയ്ക്കുന്നത് നിയന്ത്രിക്കും. പകരം ആരോഗ്യകരമായ ഭക്ഷണ ഉൽപന്നങ്ങൾക്ക് പ്രധാന ഡിസ്പ്ലേ ഇടങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകും. ബിൽ കൗണ്ടറുകൾക്ക് സമീപവും ജങ്ക് ഫൂഡുകളുടെ പ്രദർശനം ഒഴിവാക്കും. ഷുഗർ ഫ്രീ മിഠായികൾ, ആരോഗ്യകരമായ സ്നാക്സുകൾ തുടങ്ങിയവയ്ക്ക് പകരം കൂടുതൽ ഇടം നൽകാനാണ് സൂപ്പർമാർക്കറ്റുകളുടെ നീക്കം.

ഓൺലൈൻ പരസ്യങ്ങൾക്കും നിയന്ത്രണം

സൂപ്പർമാർക്കറ്റുകൾക്ക് പുറമെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ജങ്ക് ഫൂഡ് പരസ്യങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. പുതിയ നിയമം അടുത്ത വർഷം ജനുവരി 1 മുതൽ കൂടുതൽ കർശനമായി നടപ്പാക്കാനാണ് തീരുമാനം. അതിന് മുന്നോടിയായുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ ആരംഭിച്ചിരിക്കുന്നത്.

4,000 ചതുരശ്ര അടിയിൽ കൂടുതലുള്ള സൂപ്പർമാർക്കറ്റുകൾക്കാണ് പ്രധാനമായും ജങ്ക് ഫൂഡ് പ്രദർശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ബാധകമാകുക. സ്ഥലപരിമിതി കണക്കിലെടുത്ത് ചെറിയ ഗ്രോസറി കടകളിൽ ഇതേ രീതിയിലുള്ള കർശന നിയന്ത്രണം ഉണ്ടാകില്ല. ആരോഗ്യകരമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയുന്നതിനും പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് ഉൽപന്നങ്ങൾ ക്രമീകരിക്കുന്നതിനുമുള്ള നടപടികളും സൂപ്പർമാർക്കറ്റ് മാനേജ്മെന്റുകൾ ആരംഭിച്ചിട്ടുണ്ട്.

കുട്ടികളുടെ ആരോഗ്യത്തിനും മുൻഗണന

ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര, ഉപ്പ്, കൊഴുപ്പ് തുടങ്ങിയ ഘടകങ്ങളുടെ അളവ് പരിഗണിച്ചാണ് ജങ്ക് ഫൂഡ് വിഭാഗം നിർണയിക്കുന്നത്. പരിധിയിൽ കൂടുതലുള്ള പഞ്ചസാരയോ ഉപ്പോ കൊഴുപ്പോ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കുകയാണ് നിയന്ത്രണത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് കുട്ടികളിലെ അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനാണ് ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *