Adnoc vessel attack; ഹോർമുസ് കടലിടുക്കിൽ അഡ്‌നോക് കപ്പലിന് നേരെ മിസൈൽ ആക്രമണം; ഇറാനെതിരെ ശക്തമായ പ്രതിഷേധവുമായി യുഎഇ

Adnoc vessel attack; ശനിയാഴ്ച പുലർച്ചെ ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനിടെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് (Adnoc) അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാൻ നടത്തിയ ഈ ആക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. മേഖലയിൽ പ്രാദേശിക സംഘർഷം ആരംഭിച്ചതിനുശേഷം ആക്രമിക്കപ്പെടുന്ന പതിനാറാമത്തെ കപ്പലാണിത്. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെയുള്ള ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 20 ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഡ്‌നോക് വെളിപ്പെടുത്തി. ജൂലൈ 14-ന് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ‘അൽ ബഹ്യ’, ‘മൊംബാസ ബി’ എന്നീ ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക് നേരെ നടന്ന ആക്രമണത്തിലാണ് ഒരു നാവികൻ കൊല്ലപ്പെട്ടത്. തങ്ങളുടെ ജീവനക്കാർക്കും ആസ്തികൾക്കും നേരെ പ്രകോപനമില്ലാതെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് അഡ്‌നോക് പറഞ്ഞു. “അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. എങ്കിലും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” അഡ്‌നോക് വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര കപ്പൽപാതകളിലൂടെയുള്ള സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

അഡ്‌നോക് ടാങ്കറിന് നേരെ ഓഗസ്റ്റ് 8-നുണ്ടായ ഇറാനിയൻ ആക്രമണം യുഎൻ രക്ഷാസമിതിയുടെ 2817-ാം നമ്പർ പ്രമേയത്തിന്റെ നഗ്നമായ ലംഘനമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വാണിജ്യ കപ്പലുകളെ ലക്ഷ്യം വയ്ക്കുന്നതും ഹോർമുസ് കടലിടുക്കിനെ സാമ്പത്തിക സമ്മർദ്ദത്തിനോ ബ്ലാക്ക്‌മെയിലിംഗിനോ ഉള്ള ഒരു ഉപകരണമായി ഉപയോഗിക്കുന്നതും ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) നടത്തുന്ന ‘കടൽക്കൊള്ള’യാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. ആക്രമണങ്ങൾ അവസാനിപ്പിക്കാനും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് നിരുപാധികം തുറന്നു നൽകാനും ഇറാൻ തയ്യാറാകണമെന്ന് യുഎഇ ആവശ്യപ്പെട്ടു.  യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *