Abu Dhabi weather safety guidelines; യുഎഇയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ, പ്രധാന നിർദ്ദേശങ്ങൾ…

Abu Dhabi weather safety guidelines; Abu Dhabi weather safety guidelinesവരും ദിവസങ്ങളിൽ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ പൊതുജനങ്ങൾക്കായി സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അബുദാബി. ഓഗസ്റ്റ് 7 വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ താമസക്കാരും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അബുദാബി മീഡിയ ഓഫീസ് പുറത്തിറക്കിയ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ താഴെ പറയുന്നവ.. കൂടാതെ, മഴയ്ക്ക് മുൻപും മഴസമയത്തും അതിനുശേഷവും പാലിക്കേണ്ട കാര്യങ്ങളും അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മഴ പെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മരങ്ങൾക്കും വൈദ്യുതി തൂണുകൾക്കും സമീപം നിൽക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ളപ്പോൾ ജനലുകളും വാതിലുകളും (പ്രത്യേകിച്ച് ഗ്ലാസ്, മെറ്റൽ എന്നിവ) അടച്ചിടുക. അവയുടെ അടുത്തുനിന്ന് മാറിനിൽക്കുക.
  • പുറത്ത് നിൽക്കുമ്പോൾ മൊബൈൽ ഫോണുകളോ വയർ ഉപയോഗിക്കുന്ന ഫോണുകളോ ഉപയോഗിക്കരുത്.
  • താഴ്ന്ന പ്രദേശങ്ങളിലും താഴ്വരകളിലും (Valleys) വെള്ളക്കെട്ടുള്ള ഇടങ്ങളിലും പോകരുത്.
  • അത്യാവശ്യമല്ലെങ്കിൽ മഴസമയത്ത് വാഹനം ഓടിക്കരുത്. റോഡുകളിലെ വേഗപരിധി കൃത്യമായി പാലിക്കുക.
  • കുട്ടികളെ മഴയത്ത് പുറത്തുവിടരുത്.

ശക്തമായ കാറ്റുള്ളപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പൊടിക്കാറ്റും കാറ്റും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാം. ഇങ്ങനെയുള്ളവർ മരുന്നുകളും മാസ്കും കരുതണം.
  • കടലിൽ പോകുന്നതും മറ്റ് ജലവിനോദങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കുക.
  • നിർമ്മാണ മേഖലകളിൽ നിന്നും മരങ്ങൾക്ക് ചുവട്ടിൽ നിന്നും വിട്ടുനിൽക്കുക.
  • വീടിന് പുറത്താണെങ്കിൽ കാറ്റ് കുറയുന്നത് വരെ സുരക്ഷിതമായ ഇടങ്ങളിൽ തുടരുക.

മൂടൽമഞ്ഞും ആലിപ്പഴ വർഷവും (Fog & Hail)

  • മൂടൽമഞ്ഞുള്ളപ്പോൾ വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കുകയും ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കുകയും ചെയ്യുക. വാഹനം നിർത്തേണ്ടി വന്നാൽ റോഡിന് വശങ്ങളിൽ പാർക്ക് ചെയ്യാതെ സുരക്ഷിതമായ ഇടം കണ്ടെത്തുക.
  • ആലിപ്പഴം വീഴുമ്പോൾ ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുത്.

അസ്ഥിര കാലാവസ്ഥയിൽ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള പൂർണ്ണരൂപം അബുദാബി മീഡിയ ഓഫീസിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. സുരക്ഷാ നിയമങ്ങൾ പാലിച്ച് അധികൃതരുമായി സഹകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *