വീണ്ടും സർവീസ് റദ്ദാക്കൽ; യുഎഇയിൽ നിന്ന് ഈ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക 


പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും ആശങ്കാജനകമായി തുടരുന്നതിനിടെ ബഹ്റൈനിലേക്കും കുവൈത്തിലേക്കുമുള്ള സർവീസുകളുടെ റദ്ദാക്കൽ യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ കൂടുതൽ ദിവസത്തേക്ക് നീട്ടി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി നിർബന്ധമായും പരിശോധിക്കണമെന്ന് കമ്പനികൾ അറിയിച്ചു. സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തുന്ന സാഹചര്യത്തിലാണ് സർവീസുകളിൽ മാറ്റം വരുത്തിയതെന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കി. മേഖലയിലെ വ്യോമഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകളും പരിഗണിച്ചാണ് ഈ തീരുമാനം.

എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ബാധിക്കപ്പെട്ട യാത്രക്കാരെ ഇ-മെയിൽ, എസ്‌എം‌എസ് തുടങ്ങിയ മാർഗങ്ങളിലൂടെ അറിയിക്കുന്നുണ്ടെന്നും, ആവശ്യമെങ്കിൽ യാത്ര പുനഃക്രമീകരിക്കാനോ മറ്റ് ഓപ്ഷനുകൾ ഉപയോഗിക്കാനോ സഹായം ലഭ്യമാക്കുന്നുണ്ടെന്നും അറിയിച്ചു.

അതേസമയം, മറ്റ് പല ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ സാധാരണ പോലെ തുടരുന്നുണ്ടെങ്കിലും, പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾക്കനുസരിച്ച് യാത്രാസമയങ്ങളിലും റൂട്ടുകളിലും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതിനാൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ ഏറ്റവും പുതിയ യാത്രാ വിവരങ്ങൾ പരിശോധിക്കണമെന്ന് യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.

അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതിനെ തുടർന്ന് ഗൾഫ് മേഖലയിലെ വ്യോമഗതാഗതത്തിന് സമ്മർദം വർധിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പല അന്താരാഷ്ട്ര വിമാനക്കമ്പനികളും പുനഃക്രമീകരിക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്തിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *