പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി; അവധിക്ക് നാട്ടിലെത്തിയത് ഒരു മാസം മുൻപ്

യുഎഇയിലെ ഫുജൈറയിൽ മലയാളി യുവാവ് നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ തൂത അമ്പലംകുന്ന് പൊയ്യക്കൊടി മുഹമ്മദ് ഇർഷാദ് (32) ആണ് മരിച്ചത്. ഫുജൈറയിലെ ജെൻസ് സലൂണിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്ന ഇർഷാദ്, ഒരു മാസം മുൻപാണ് വീണ്ടും തൊഴിൽ ആവശ്യാർത്ഥം യുഎഇയിലെത്തിയത്. പൊയ്യക്കൊടി റഫീഖിന്റെയും സക്കീനയുടെയും മകനാണ്. ഭാര്യ: റാഷിദ. മക്കൾ: മുഹമ്മദ് ഇസ്യാൻ, ഇബസൻഹ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഫുജൈറയിൽ തന്നെ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *