
Dubai Mall Metro Station Expansion; ദുബായ് മോൾ മെട്രോ സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി താത്കാലിക ഗോവണി തുറന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. സ്റ്റേഷന്റെ ഒന്നാം നമ്പർ എക്സിറ്റിലാണ് (Exit 1) ഈ താത്കാലിക ഗോവണി ക്രമീകരിച്ചിരിക്കുന്നത്. പ്രധാന കവാടത്തിൽ നവീകരണ ജോലികൾ നടക്കുന്നതിനാലാണ് ഈ മാറ്റം. യാത്രക്കാർ സ്റ്റേഷനിലെ ഭൂപടത്തിൽ (Map) നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് യാത്ര ചെയ്യണമെന്ന് ആർടിഎ അഭ്യർത്ഥിച്ചു. യാത്രക്കാരെ സഹായിക്കാനായി സ്റ്റേഷൻ ജീവനക്കാരുടെ സേവനം എപ്പോഴും ലഭ്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റേഷനിലേക്കുള്ള ബസ്, ടാക്സി സർവീസ് റോഡുകൾ 2026 അവസാനത്തോടെ വരെ താത്കാലികമായി അടച്ചതായി ഈ മാസം ആദ്യം അധികൃതർ അറിയിച്ചിരുന്നു. ഡൗൺടൗൺ ദുബായ്, ദുബായ് മോൾ, ബുർജ് ഖലീഫ എന്നിവിടങ്ങളിലേക്ക് പോകുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങൾ നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായ് മെട്രോയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നായ ബുർജ് ഖലീഫ/ദുബായ് മോൾ സ്റ്റേഷനിൽ യാത്രക്കാരുടെ ശേഷി 65 ശതമാനം വർദ്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതോടെ മണിക്കൂറിൽ 7,250 യാത്രക്കാർ എന്നത് 12,320 ആയി ഉയരും. ഒരു ദിവസം 2.2 ലക്ഷം പേരെ ഉൾക്കൊള്ളാൻ സ്റ്റേഷന് സാധിക്കും. പുതുവത്സരം, മറ്റ് വിശേഷ ദിവസങ്ങൾ എന്നിവടങ്ങളിലെ വൻ തിരക്ക് കുറയ്ക്കാൻ ഇത് സഹായിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ സ്റ്റേഷന്റെ വിസ്തൃതി 6,700 ചതുരശ്ര മീറ്ററിൽ നിന്ന് 8,500 ആയി വർദ്ധിക്കും. പുതിയ എസ്‌കലേറ്ററുകൾ, ലിഫ്റ്റുകൾ, കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ എന്നിവയും സജ്ജമാക്കും. യാത്രക്കാരുടെ ഒഴുക്ക് സുഗമമാക്കുന്നതിനായി പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും വേർതിരിക്കും. മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി സ്റ്റേഷനെ കൂടുതൽ മികച്ച രീതിയിൽ ബന്ധിപ്പിക്കുകയും ചെയ്യും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t