കുവൈത്ത് സിറ്റി:
കുവൈത്ത് ജലീബ് അല്‍ ഷുയൂഖ് പ്രദേശത്ത് അധികൃതർ നടത്തിയ സുരക്ഷ, ട്രാഫിക്ക് ക്യാമ്പയിനിന്റെ ഭാഗമായി 49 പേർ അറസ്റ്റിലായി നിയമ ലംഘനം കണ്ടെത്തിയത് മൂലം 49 വഴിയോര കച്ചവടക്കാരാണ് അറസ്റ്റിലായത് ഗുണ നിലവാരം ഇല്ലാത്ത ഭക്ഷണ സാമഗ്രികകൾ വിറ്റതിനാണ് അറസ്റ്റ്.ഫര്‍വാനിയ ഗവര്‍ണറേറ്റ് സെക്യൂരിട്ടി ഡയറക്ടറേറ്റ് മാന്‍പവര്‍ അതോറിറ്റിയുടെയും കുവൈത്ത് മുനസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് ക്യാമ്പയിന്‍ നടത്തിയത്. നടപ്പാതയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്തതിന് മുഹമ്മദ് അബു അല്‍ ഖാസിം സ്ട്രീറ്റില്‍ 56 പേര്‍ക്ക് നോട്ടീസും നല്‍കി. കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി സുരക്ഷ, ട്രാഫിക്ക് ക്യാമ്പയിനുകള്‍ ശക്തമാക്കിയിട്ടുണ്ട് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JUvZzm6AcdnBDy1h8gImjf