Salik toll gates; ദുബായിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഇന്ന് സാലിക് എന്നത് വെറുമൊരു ടോൾ ഗേറ്റല്ല, മറിച്ച് അവരുടെ ഓരോ ദിവസത്തെയും യാത്രാ പ്ലാനുകളുടെ അവിഭാജ്യ ഘടകമാണ്. കൃത്യം 19 വർഷങ്ങൾക്ക് മുമ്പ്, 2007 ജൂലൈ ഒന്നിനാണ് ദുബായ് റോഡുകളിൽ സാലിക് എന്ന പേര് ആദ്യമായി തെളിഞ്ഞത്. ഗർഹൂദ് പാലത്തിലും മാൾ ഓഫ് എമിറേറ്റ്സിന് സമീപവും സ്ഥാപിച്ച രണ്ട് ഗേറ്റുകൾ അന്ന് ഒരു പുതിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. സാലിക് തുടങ്ങുന്നതിന് തലേദിവസം, അതായത് 2007 ജൂൺ 30-ന് ദുബായിലെ പെട്രോൾ പമ്പുകളിൽ കണ്ട കാഴ്ച ഇന്നും പലരുടെയും ഓർമ്മയിലുണ്ടാകും. ടാഗുകൾ വാങ്ങാൻ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. 100 ദിർഹം നൽകി ആദ്യമായി ആ ‘സാലിക് കിറ്റ്’ വാങ്ങിയപ്പോൾ, ഇത് എങ്ങനെ ഒട്ടിക്കണമെന്നോ എങ്ങനെ റീചാർജ് ചെയ്യണമെന്നോ പലർക്കും അറിയില്ലായിരുന്നു. പമ്പ് ജീവനക്കാർ ഫോമുകൾ പൂരിപ്പിക്കാനും ടാഗുകൾ ഒട്ടിക്കാനും സഹായിച്ച ആ തിരക്കുപിടിച്ച പകൽ ദുബായ് കണ്ട വലിയൊരു മാറ്റത്തിന്റെ സൂചനയായിരുന്നു. സാലിക് വന്നതോടെ ഷെയ്ഖ് സായിദ് റോഡും ഗർഹൂദ് പാലവും അന്ന് അവിശ്വസനീയമാംവിധം സുഗമമായി. എന്നാൽ 4 ദിർഹം ലാഭിക്കാൻ ബദൽ വഴികൾ തേടിയവർ പെട്ടുപോയി. അന്ന് മക്തൂം പാലത്തിലും ജുമൈറ റോഡിലും മണിക്കൂറുകളോളം വാഹനങ്ങൾ അനങ്ങാതെ നിന്നു. സാലിക് ട്രാഫിക് കുറയ്ക്കുമോ അതോ പോക്കറ്റ് ചോർത്തുമോ? എന്നതായിരുന്നു അന്ന് മലയാളികളടക്കമുള്ള പ്രവാസികൾക്കിടയിലെ പ്രധാന ചർച്ചാ വിഷയം. അന്ന് രണ്ട് ഗേറ്റുകളിൽ തുടങ്ങിയ സാലിക് ഇന്ന് പത്ത് ഗേറ്റുകളിൽ എത്തിനിൽക്കുന്നു. 2024 നവംബറിൽ ബിസിനസ് ബേ ക്രോസിംഗിലും അൽ സഫ സൗത്തിലും ഗേറ്റുകൾ വന്നതോടെ സാലിക്കിന്റെ സാന്നിധ്യം നഗരത്തിൽ പൂർണ്ണമായി. ടോൾ പിരിവ് എന്നതിലുപരി, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട 1500 കോടി ദിർഹം മൂല്യമുള്ള വലിയൊരു കമ്പനിയായി സാലിക് വളർന്നു കഴിഞ്ഞു.ൊ2025 ജനുവരി മുതൽ നടപ്പിലാക്കിയ ‘വേരിയബിൾ പ്രൈസിംഗ്’ ആണ് പുതിയ മാറ്റം. തിരക്കേറിയ സമയങ്ങളിൽ 6 ദിർഹവും അല്ലാത്തപ്പോൾ 4 ദിർഹവുമാണ് നിരക്ക്. പുലർച്ചെ 1 മണി മുതൽ 6 മണി വരെ യാത്ര സൗജന്യമാക്കിയതും യാത്രക്കാർക്ക് വലിയ ആശ്വാസമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t