അപകടം വർദ്ധിക്കുന്നു; യുഎഇയിലെ ഈ ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്ക്

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഡെലിവറി റൈഡർമാരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി അബുദാബിയിൽ ഹൈസ്പീഡ് റോഡുകളിൽ ഡെലിവറി മോട്ടോർസൈക്കിളുകൾക്ക് വിലക്കേർപ്പെടുത്തി. മണിക്കൂറിൽ 120 കിലോമീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള പ്രധാന ഹൈവേകളിലാണ് പുതിയ നിയന്ത്രണം നിലവിൽ വന്നിരിക്കുന്നത്. അബുദാബി മൊബിലിറ്റി (AD Mobility) പുറത്തിറക്കിയ പുതിയ നിർദേശമനുസരിച്ച്, ഷെയ്ഖ് സായിദ് ബ്രിഡ്ജ് മുതൽ ഷെയ്ഖ് സായിദ് ടണൽ വരെയുള്ള ഷെയ്ഖ് സായിദ് റോഡിലും ഡെലിവറി ബൈക്കുകൾക്ക് ഇനി പ്രവേശനമുണ്ടാകില്ല. മേയ് 15 മുതൽ പ്രാബല്യത്തിൽ വന്ന ഈ നടപടി റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ഗതാഗതം കൂടുതൽ സുഗമമാക്കാനുമുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു.

അബുദാബിയിൽ ഡെലിവറി റൈഡർമാർ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നടപടി. ഉയർന്ന വേഗതയിലുള്ള റോഡുകളിൽ ഡെലിവറി ബൈക്കുകൾ സഞ്ചരിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതിനാൽ, റൈഡർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ നിയന്ത്രണങ്ങൾക്ക് അനുസരിച്ച് ഡെലിവറി കമ്പനികൾ റൂട്ടുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടിവരും. ഇതോടെ ചില മേഖലകളിൽ ഡെലിവറി സമയത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാമെങ്കിലും സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy