പെരുന്നാൾ മധുരം ഇരട്ടിയാക്കാൻ യുഎഇ; പാർക്കുകളിൽ സൗജന്യ ഐസ്ക്രീം, എവിടെയൊക്കെ കിട്ടും? ബീച്ചുകളിലും മാറ്റങ്ങളുണ്ട്

ദുബായ്: ഈ വർഷത്തെ ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) ആഘോഷമാക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കുമായി വൻ സമ്മാനങ്ങളുമായി ദുബായ് നഗരസഭ. പെരുന്നാൾ ദിനങ്ങളിൽ നഗരത്തിലെ പ്രമുഖ പൊതു പാർക്കുകളിൽ എത്തുന്ന സന്ദർശകർക്ക് സൗജന്യമായി ഐസ്ക്രീം വിതരണം ചെയ്യുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. കൂടാതെ അവധിക്കാലത്ത് കുടുംബങ്ങൾക്ക് കൂടുതൽ സുരക്ഷിതമായി സമയം ചെലവഴിക്കാൻ ദുബായിലെ പ്രധാന ബീച്ചുകൾ പൂർണ്ണമായും ‘ഫാമിലി ഒൺലി’ (കുടുംബങ്ങൾക്ക് മാത്രം) സോണുകളാക്കി മാറ്റാനും തീരുമാനമായിട്ടുണ്ട്.

സൗജന്യ ഐസ്ക്രീം എവിടെയൊക്കെ ലഭിക്കും?

ദുബായ് മുനിസിപ്പാലിറ്റിയുടെ ‘ഈദ് ഗിഫ്റ്റ്സ്’ (Eid Gifts) പദ്ധതിയുടെ ഭാഗമായാണ് ജനങ്ങൾക്ക് മധുരം വിളമ്പുന്നത്. പെരുന്നാളിന്റെ ഒന്നും രണ്ടും ദിനങ്ങളിൽ വൈകുന്നേരം 4 മണി മുതൽ 7 മണി വരെയാണ് പാർക്കുകളിൽ സൗജന്യ ഐസ്ക്രീം വിതരണം ചെയ്യുക.

അൽ ബർഷ പോണ്ട് പാർക്ക് (Al Barsha Pond Park),മുഷ്രിഫ് പാർക്ക് (Mushrif Park),സബീൽ പാർക്ക് (Zabeel Park),ക്രീക്ക് പാർക്ക് (Creek Park), അൽ സഫ പാർക്ക് (Al Safa Park),തുടങ്ങിയ പ്രധാന പാർക്കുകളിലും മറ്റ് കമ്മ്യൂണിറ്റി പാർക്കുകളിലും ഈ ആനുകൂല്യം ലഭ്യമായിരിക്കും.

ബീച്ചുകൾ ഇനി കുടുംബങ്ങൾക്ക് മാത്രം

പെരുന്നാൾ അവധിക്കാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനുമായി പ്രധാന ബീച്ചുകളിൽ ബാച്ചിലർമാർക്ക് നിയന്ത്രണമേർപ്പെടുത്തി. ജുമൈര 1, 2, 3 (നൈറ്റ് ബീച്ച് ഉൾപ്പെടെ), ഉം സുഖീം 1, 2 (നൈറ്റ് ബീച്ച് ഉൾപ്പെടെ), പുതുതായി നവീകരിച്ച ഖോർ അൽ മംസാർ ബീച്ച്എന്നിവ പെരുന്നാൾ ദിനങ്ങളിൽ കുടുംബങ്ങൾക്ക് മാത്രമായി നീക്കിവെച്ചിരിക്കുകയാണ്.

ആഘോഷങ്ങളുടെ ഭാഗമായി ഖുറാനിക് പാർക്ക്, സബീൽ പാർക്ക്, അൽ മംസാർ പാർക്ക്, അൽ സഫ പാർക്ക്, ക്രീക്ക് പാർക്ക്, മുഷ്രിഫ് നാഷണൽ പാർക്ക് എന്നിവ പെരുന്നാൾ ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ അർദ്ധരാത്രി 12 മണി വരെ തുറന്നുപ്രവർത്തിക്കും. ദുബായ് ഫ്രെയിം രാവിലെ 8 മുതൽ രാത്രി 9 വരെ തുറക്കും.

ഇതിനുപുറമെ ദുബായ് ഫ്രെയിമിൽ പ്രത്യേക സംഗീത പരിപാടികളും, ഹത്ത മാർക്കറ്റിൽ പരമ്പരാഗത അൽ ഹർബിയ ബാൻഡിന്റെ പ്രകടനങ്ങളും, ചിൽഡ്രൻസ് സിറ്റിയിൽ കുട്ടികൾക്കായുള്ള തിയേറ്റർ ഷോകളും വർക്ക്‌ഷോപ്പുകളും ഈദ് പ്രമാണിച്ച് ഒരുക്കിയിട്ടുണ്ട്. അവധിക്കാലത്ത് പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ പരിശോധനകൾ ദുബായിലുടനീളം ശക്തമാക്കിയതായും നഗരസഭ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy