കുവൈറ്റിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ (ജിഡിഡിസി) ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 86 മരിജുവാനയുടെ തൈകളും, കഞ്ചാവ് കൃഷിക്കായി പ്രത്യേകം തയ്യാറാക്കിയ 770 വിത്തുകളും കൈവശം വച്ചിരുന്ന ഈജിപ്ഷ്യൻ പൗരനെ പിടികൂടിയതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ചതിന് ശേഷം, പ്രതിയെ അറസ്റ്റ് ചെയ്യുകയും, വിവിധ വലുപ്പത്തിലും രൂപത്തിലും ഉള്ള 86 കഞ്ചാവ് തൈകളും, നടാൻ തയ്യാറായ വലിയ അളവിലുള്ള വിത്തുകൾ പിടിച്ചെടുക്കുകയും ചെയ്തു. നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിൽ ഹാജരാക്കുകയും, പിടിച്ചെടുത്ത തെളിവുകൾ സഹിതം കോമ്പീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്യുകയും ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക