
മേഖലയിലെ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് വ്യോമമേഖലയിലെ പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. ദുബായിലേക്കുള്ള ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ലാത്തത് പ്രവാസികളെ വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. ആകാശ എയർ ഈ മാസം 21 വരെ അബുദാബി, ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചപ്പോൾ, ബ്രിട്ടിഷ് എയർവേയ്സ് ദുബായ് അടക്കമുള്ള നഗരങ്ങളിലേക്കുള്ള യാത്രകൾ മെയ് 31 വരെ റദ്ദാക്കി.
അതേസമയം, എമിറേറ്റ്സും ഫ്ലൈ ദുബായിയും ഭാഗികമായി സർവീസുകൾ നടത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഖത്തർ എയർവേയ്സ് പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്ര പുനഃക്രമീകരിക്കാനോ പണം തിരികെ വാങ്ങാനോ ഉള്ള സൗകര്യം എമിറേറ്റ്സ് ഉൾപ്പെടെയുള്ള കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് തിരിക്കാനിരുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് നിലവിൽ അനിശ്ചിതത്വത്തിലായിരിക്കുന്നത്. മെയ് 31 വരെയുള്ള യാത്രകൾക്ക് തടസ്സമില്ലാതെ റീബുക്കിംഗ് നടത്താമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി
ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt