പ്രവാസികൾക്ക് കേന്ദ്രത്തിന്റെ ‘സ്വർണ്ണ’ സമ്മാനം; നാട്ടിലേക്ക് ഇനി സ്വർണ്ണം കൊണ്ടുവരാൻ തൂക്കം മാത്രം മാനദണ്ഡം, വില പരിധി നീക്കി

ന്യൂഡൽഹി: വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ ബാഗേജ് നിയമ പരിഷ്കാരം നിലവിൽ വന്നു. സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധിയിൽ നിന്ന് വില എന്ന മാനദണ്ഡം പൂർണ്ണമായും ഒഴിവാക്കി എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത. ഇനി മുതൽ ആഭരണങ്ങളുടെ തൂക്കം മാത്രമായിരിക്കും നികുതിയിളവിനായി പരിഗണിക്കുക. കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച പുതിയ നിയമമനുസരിച്ച് സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാൻ സാധിക്കും.

ദശകങ്ങളായി നിലനിന്നിരുന്ന പഴയ നിയമമാണ് ഇതോടെ മാറ്റിമറിക്കപ്പെട്ടത്. മുൻപ് തൂക്കത്തിനൊപ്പം സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയും പുരുഷന്മാർക്ക് 50,000 രൂപയും എന്ന വില പരിധി കൂടി ഉണ്ടായിരുന്നു. എന്നാൽ സ്വർണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിൽ ചെറിയ അളവിലുള്ള ആഭരണങ്ങൾ പോലും ഈ വില പരിധിക്ക് പുറത്താവുകയും പ്രവാസികൾ വിമാനത്താവളങ്ങളിൽ വലിയ തുക നികുതിയായി നൽകേണ്ടി വരികയും ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ 30 ഗ്രാം സ്വർണ്ണവുമായി നാട്ടിലെത്തിയ ഷാർജ പ്രവാസിയിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ നികുതി ഈടാക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. സ്വർണ്ണവില വർദ്ധനവ് കണക്കിലെടുത്ത് നിയമം പരിഷ്കരിക്കണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പ്രവാസി സമൂഹത്തിൽ നിന്നും സ്വർണ്ണ വ്യാപാരികളിൽ നിന്നും വലിയ സ്വീകാര്യതയാണ് ഈ തീരുമാനത്തിന് ലഭിക്കുന്നത്. സ്വർണ്ണാഭരണങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും പുതിയ പരിഷ്കാരം ആശയക്കുഴപ്പങ്ങളില്ലാതെ യാത്ര ചെയ്യാൻ പ്രവാസികളെ സഹായിക്കുമെന്നും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉൾപ്പെടെയുള്ള പ്രമുഖർ അഭിപ്രായപ്പെട്ടു. വർഷങ്ങളോളം കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തിൽ നിന്ന് പ്രിയപ്പെട്ടവർക്കായി വാങ്ങുന്ന സ്വർണ്ണം പരിശോധനകളുടെയും നികുതിയുടെയും പേരിൽ തടഞ്ഞുവെക്കപ്പെടുന്ന അവസ്ഥയ്ക്ക് ഇതോടെ അറുതിയാകുമെന്നാണ് പ്രവാസി ലോകത്തിന്റെ പ്രതീക്ഷ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy