
ബാങ്കിനും ഇ-പേയ്‌മെൻറ് സ്ഥാപനത്തിനും പിഴ; നടപടിയുമായി കുവൈത്ത് സെൻട്രൽ ബാങ്ക്
കുവൈത്ത് സെൻട്രൽ ബാങ്ക് ഒരു ബാങ്കിനും ഇ-പേയ്മെന്റ് സ്ഥാപനത്തിനും പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് പണം നൽകുന്നതും തടയുന്നതിനുള്ള നിയമം ലംഘിച്ചതിനാണ് ഈ നടപടി.
ഒരു പ്രാദേശിക ബാങ്കിന് 35,000 കുവൈത്ത് ദിനാർ പിഴ ചുമത്തി. കൂടാതെ, ബാങ്കിനും ഇ-പേയ്മെന്റ് സ്ഥാപനത്തിനും രേഖാമൂലം മുന്നറിയിപ്പ് നൽകുകയും തെറ്റുകൾ തിരുത്താൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിൽ ഈ സ്ഥാപനങ്ങൾ സാമ്പത്തിക നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്താൻ തീരുമാനിച്ചത്. രാജ്യത്തെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)