Posted By Editor Editor Posted On

എല്ലാം ഓഫ് ലൈൻ; കുവൈത്തിൽ PACI വെബ്സൈറ്റും സഹൽ ആപ്പും 3 ദിവസത്തേക്ക് കിട്ടില്ല

കുവൈത്ത് സിറ്റി: സിവിൽ ഐഡി വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പൊതു അതോറിറ്റിയുടെ (Public Authority for Civil Information – PACI) ഓൺലൈൻ സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കും. വെബ്സൈറ്റും ‘സഹൽ’ (Sahl) ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾക്ക് ഓഗസ്റ്റ് 20 ബുധനാഴ്ച മുതൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച വരെ തടസ്സമുണ്ടാകും.

സിസ്റ്റം മെയിന്റനൻസും അത്യാധുനിക അപ്‌ഡേറ്റുകളും നടത്തുന്നതിനായാണ് ഈ നടപടി. ഈ സമയപരിധിയിൽ PACI-യുടെ ഡിജിറ്റൽ സേവനങ്ങൾ പൂർണ്ണമായും ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു. പുതിയ മെച്ചപ്പെടുത്തലുകൾക്ക് ശേഷം സേവനങ്ങൾ ഓഗസ്റ്റ് 23 ശനിയാഴ്ച മുതൽ സാധാരണ നിലയിൽ ലഭ്യമാകും. ഈ ദിവസങ്ങളിൽ ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ PACI ഖേദം പ്രകടിപ്പിച്ചു.

DOWNLOAD SAHEL APP https://play.google.com/store/apps/details?id=kw.gov.sahel&hl=en_IN

PACI WEBSITE https://services.paci.gov.kw/card/inquiry?lang=en&serviceType=2

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *