
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: കുവൈറ്റിലേക്ക് ഓൺ അറൈവൽ വീസ ലഭിക്കാൻ ഈ നിബന്ധനകൾ കൃത്യമായി അറിഞ്ഞിരിക്കണം
കുവൈത്തിൽ ഓൺ അറൈവൽ വീസ ലഭിക്കുന്നതിന് യുഎഇ അടക്കം ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വീസക്കാർക്ക് നിബന്ധനകൾ അറിഞ്ഞിരിക്കണം,
യാത്ര ചെയ്യുന്ന ആൾ ഡോക്ടർ, അഭിഭാഷകൻ, എൻജിനീയർ, ടീച്ചർ, ജഡ്ജ്, കൺസൽറ്റന്റ്, പബ്ലിക് പ്രോസിക്യൂഷൻ അംഗം, യൂണിവേഴ്സിറ്റി അധ്യാപകർ, ജേണലിസ്റ്റ്, പ്രസ് ആൻഡ് മീഡിയ സ്റ്റാഫ്, പൈലറ്റ്, സിസ്റ്റം അനലിസ്റ്റ്, ഫാർമസിസ്റ്റ്, കംപ്യൂട്ടർ പ്രോഗ്രാമർ, മാനേജർ, ബിസിനസ്മാൻ, ഡിപ്ലോമാറ്റ്, കമ്പനി ഉടമകൾ, കൊമേഴ്സ്യൽ കമ്പനി ആൻഡ് എസ്റ്റാബ്ലീഷ്മെന്റിന്റെ മാനേജർ – അല്ലെങ്കിൽ പ്രതിനിധി, യൂണിവേഴ്സിറ്റി ബിരുദം ഇവയിൽ ഏതെങ്കിലും യോഗ്യത വേണം.
∙ കാലാവധിയുള്ള അസ്സൽ പാസ്പോർട്ട് വേണം. ഏതെങ്കിലും താൽക്കാലിക യാത്രാ രേഖ സ്വീകരിക്കില്ല.
∙ കുവൈത്തിലേക്ക് യാത്ര ചെയ്യുന്ന തീയതി മുതൽ 6 മാസം കാലാവധിയുള്ള പാസ്പോർട്ടും ജിസിസി റസിഡന്റ് പെർമിറ്റും ഉണ്ടാകണം.
∙ കുവൈത്ത് കരിമ്പട്ടികയിൽ പെടുത്തിയ യാത്രക്കാർക്ക് ഓൺഅറൈവൽ വീസ ലഭിക്കില്ല.
∙ യാത്രക്കാരുടെ പക്കൽ മടക്ക യാത്രാ ടിക്കറ്റ് ഉണ്ടായിരിക്കണം.
∙ കുവൈത്തിലെ താമസ സ്ഥലത്തിന്റെ വിവരങ്ങൾ നൽകണം.
കഴിഞ്ഞ മാസം കുവൈത്തിൽ ദേശ വ്യാപകമായി ഇ – വീസ പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. വിനോദ സഞ്ചാര, കുടുംബ, ബിസിനസ് വീസകൾക്ക് വേണ്ടിയാണ് ഇ –വീസ സേവനം ആരംഭിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)