
കുവൈത്തിൽ ഫാക്ടറിയിലെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസികൾക്ക് ദാരുണാന്ത്യം
കുവൈത്തിലെ മിന അബ്ദുള്ളയിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസി തൊഴിലാളികൾ മരിച്ചു. തിങ്കളാഴ്ച രാവിലെ രാസവസ്തുക്കൾ ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പ്രാഥമിക അന്വേഷണത്തിൽ, ഉയർന്ന താപനില കാരണം രാസവസ്തുക്കൾക്ക് രാസപ്രവർത്തനം സംഭവിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് കണ്ടെത്തി. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
മരിച്ച മൂന്ന് തൊഴിലാളികളും ഏഷ്യക്കാരാണ്. ഇവരുടെ രാജ്യം ഏതാണെന്ന് അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)