
കുവൈറ്റിൽ നിന്നയച്ച സമ്മാനപ്പെട്ടി ലഭിച്ചത് മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ആഘോഷമാക്കി കുടുംബം
ഫിലിപ്പീൻസിലെ കിഡപവാൻ സിറ്റിയിലെ ഒരു ഗ്രാമം മുഴുവൻ ആഘോഷ തിമിർപ്പിലാണ്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുവൈറ്റിൽ നിന്ന് അയച്ച ‘ബാലികബയൻ’ പെട്ടികൾ ലഭിച്ചതാണ് കാരണം. 2022-ൽ അയച്ചിരുന്ന രണ്ട് പെട്ടികളാണ് ഈ മാസം കുടുംബത്തെത്തിയത്. വെറുമൊരു സമ്മാനമായിരുന്നില്ല പെട്ടികളിൽ ഉണ്ടായിരുന്നത്. സ്നേഹവും കുടുംബ ബന്ധങ്ങളും ഊട്ടി ഉറപ്പിക്കുന്നതിന് ഫിലിപ്പീനോ ജനത പരമ്പരാഗതമായി കൈമാറുന്ന ‘ബാലിക്ബയാൻ’ സമ്മാനമായിരുന്നു ഇരു പെട്ടികളിലും അടങ്ങിയിരുന്നത്.
2022-ൽ കോവിഡ് കാലത്ത് കുവൈത്തിൽ നിന്നാണ് കാർഗോ വഴി ഇരു പെട്ടികളും ഫിലിപ്പീൻസിലേക്ക് അയച്ചത്. കോവിഡ് തീർത്ത പ്രതിബന്ധത്തെ തുടർന്ന് ഉറ്റവരെ തേടിയുള്ള വഴികളിലെവിടെയോ കുടുങ്ങി കിടക്കുകയായിരുന്നു സ്നേഹത്തിൽ പൊതിഞ്ഞ ഈ സമ്മാന പൊതികൾ. ഒടുവിൽ മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ദിവസം ഇവ മാരിസെൽ നലെറ്റ എന്ന മേൽ വിലാസക്കാരിയുടെ വീട്ടു പടിക്കൽ എത്തി ച്ചേരുന്നത്.” രണ്ട് പെട്ടികളിലും പലതരം സാധനങ്ങൾ ഉണ്ടായിരുന്നു. സാധനങ്ങൾക്ക് കേടുപാടുകൾ ഒന്നും സംഭവിട്ടിച്ചില്ല. കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും സന്തോഷം വർദ്ധിപ്പിച്ച നിമിഷങ്ങളായിരുന്നു അത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)