 
						‘അതു പോയി ഞാനും പോകുന്നു’; യുഎഇയിൽ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്
യുഎഇയിൽ മലയാളി യുവതി അതുല്യ ഭർത്യ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്. ‘അതു പോയി ഞാനും പോകുന്നു’ എന്നാണ് അതുല്യയുടെ മരണത്തിന് തൊട്ടുപിന്നാലെ സതീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് അതുല്യ സതീഷിനെ (30) ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ ഏക സഹോദരി ഷാർജയിൽ ഇവരുടെ ഫ്ലാറ്റിന് അടുത്ത് തന്നെയാണ് താമസിക്കുന്നത്. മരണത്തിന് തൊട്ടുമുൻപുള്ള ദിവസം അതുല്യ താൻ നേരിട്ട പീഡനങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോകളും സഹോദരിക്ക് അയച്ചു നൽകിയിരുന്നു. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കാണാം. സതീഷ് ക്രൂരമായാണ് അതുല്യയോട് പെരുമാറിയതെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ഇതിന് പിന്നാലെയാണ് കുടുംബം ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. പതിനൊന്ന് വർഷം മുമ്പാണ് അതുല്യയുടെയും സതീഷിന്‍റെയും വിവാഹം നടന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
 
		 
		 
		 
		 
		
Comments (0)