തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കിയാണ് വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം വിലാപയാത്രയായി എത്തിച്ചത്. പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങി മിഥുന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തേവലക്കര സ്കൂളിൽനിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ വച്ചാണ് മിഥുന്റെ സംസ്കാരം. പൊന്നുമോനെ അവസാനമായി കാണാൻ വിദേശത്തുനിന്ന് എത്തിയ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കേട്ട് എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും. നൂറ് കണക്കിന് ആളുകളാണ് കരഞ്ഞും തേങ്ങലടക്കിയും മിഥുന് ആദരാജ്ഞലി അർപ്പിച്ചത്. ആശുപത്രിയിൽനിന്ന് സ്കൂളിലേക്കുള്ള യാത്രാമധ്യേ റോഡിന്റെ ഇരുവശവും മിഥുനെ അവസാനമായി ഒരുനോക്കു കാണാൻ നാടൊന്നാകെ ഒഴുകിയെത്തി. കൊച്ചുമകന്റെ ചേതനയറ്റ ശരീരം കണ്ട് മിഥുന്റെ പിതാവിന്റെ അമ്മ മണിയമ്മയും ക്ലാസ് ടീച്ചറും തളർന്നുവീണു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കുഴഞ്ഞുവീണ ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t