
കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 2 ഉടൻ പ്രവർത്തന സജ്ജമാകും
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 ഉടൻ തന്നെ പ്രവർത്തന സജ്ജമാകും.പദ്ധതി പൂർത്തിയായ ശേഷം ഉടൻ സിവിൽ വ്യോമയാന അധികൃതർക്ക് കൈമാറുമെന്നും പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. മാനവ ശേഷി സമിതി അധികൃതരുമായി സഹകരിച്ച് എല്ലാ കരാറുകളിലെയും മേൽനോട്ട ചുമതലകൾ കുവൈത്തികൾക്ക് നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.നിലവിൽ
ടെർമിനൽ 2 ഉൾപ്പെടെ നിരവധി പദ്ധതികളാണ് മന്ത്രാലയത്തിന്റെ മേൽ നോട്ടത്തിൽ നടത്തി വരുന്നത്. വിമാനത്താവള പദ്ധതിയുടെ എല്ലാ പുരോഗതികളും നിരീക്ഷിച്ചു വരികയാണ്. അവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള വെല്ലുവിളികൾ പരിഹരിക്കുന്നതിൽ പൊതു മരാമത്ത് മന്ത്രി നൂറ അൽ മിഷാൻ സജീവമായി ഇടപെടുന്നതതായും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)