
ആശ്വാസം; കുവൈത്തിൽ കാറ്റും പൊടിയും ഇന്നത്തോടെ കുറയുമെന്ന് പ്രതീക്ഷ
രാജ്യത്ത് ദിവസങ്ങളായി തുടരുന്ന കാറ്റും പൊടിയും തിങ്കളാഴ്ചയോടെ കുറയുമെന്ന് പ്രതീക്ഷ. വെള്ളിയാഴ്ച രൂപപ്പെട്ട പൊടിക്കാറ്റ് ഞായറാഴ്ച വൈകീട്ടോടെ ശക്തമായി. കഴിഞ്ഞ ദിവസം അന്തരീക്ഷം മൊത്തത്തിൽ പൊടിനിറഞ്ഞ നിലയിലായിരുന്നു. കാറ്റിൽ പൊടിപടലങ്ങൾ ഉയർന്നത് പുറത്തിറങ്ങുന്നവർക്കും വാഹന യാത്രികർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനത്തോടൊപ്പം ചൂടുള്ളതും വരണ്ടതുമായ വായുപിണ്ഡവും വടക്കുപടിഞ്ഞാറൻ കാറ്റും രാജ്യത്തെ ബാധിച്ചതാണ് നിലവിലെ അവസ്ഥക്ക് കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. കാറ്റും പൊടിയും തിങ്കളാഴ്ചയോടെ കുറയുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദറാർ അൽ അലി വ്യക്തമാക്കി.
തിങ്കളാഴ്ചയോടെ കാറ്റിന്റെ വേഗം ക്രമേണ കുറയുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്യും. ഞായറാഴ്ച പകൽ ചൂടും പൊടിപടലവും നിറഞ്ഞതുമായിരുന്നു. രാത്രി സാമാന്യം ചൂട് അനുഭവപ്പെട്ടു. എന്നാൽ താപനിലയിൽ മുൻ ആഴ്ചയിലേതിനേക്കാൾ നേരിയ കുറവുണ്ടായി. അതേസമയം, തിങ്കളാഴ്ച മുതൽ താപനിലയിൽ വർധനയുണ്ടാകുമെന്നാണ് സൂചനകൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)