
കനത്ത ചൂട് തുടരും; രാജ്യത്ത് വ്യാപക പൊടിക്കാറ്റ് ഇന്നും തുടരും
രാജ്യത്ത് വ്യാപക പൊടിക്കാറ്റ്. വെള്ളിയാഴ്ച രാവിലെ മുതൽ കാറ്റും പൊടിയും സജീവമായിരുന്നു. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞതും ചൂട് കാറ്റും പുറത്തിറങ്ങുന്നവരെ പ്രയാസത്തിലാക്കി. ഞായറാഴ്ചയും കാറ്റ് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദറാർ അൽ അലി അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനവും ചൂടുള്ളതും വരണ്ടതുമായ വായുപിണ്ഡവും, വടക്കുപടിഞ്ഞാറൻ കാറ്റുമാണ് നിലവിലെ കാലാവസഥക്കു കാരണം.
ശനിയാഴ്ചയും വടക്കുപടിഞ്ഞാറൻ കാറ്റ് തുടരും. മണിക്കൂറിൽ 22 മുതൽ 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശും. ഇത് പൊടിപടലങ്ങൾക്കും തിരശ്ചീന ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി കുറയാനും ഇടയാക്കും.
ശനിയാഴ്ച പകൽ സമയം ചൂടും പൊടിപടലവും നിറഞ്ഞതാകും. രാത്രിയിലും ചൂട് കൂടുതലായിരിക്കും. ശനിയാഴ്ച വൈകുന്നേരം പൊടി ക്രമേണ ശമിക്കും. പരമാവധി താപനില 43 നും 46 നും ഇടയിലും കുറഞ്ഞ താപനില 30 നും 33 നും ഇടയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ദൃശ്യപരത കുറയുന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണം.ആസ്ത്മ, അലർജി എന്നിവയാൽ ബുദ്ധിമുട്ടുന്നവർ എന്നിവർ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)