കുവൈത്തിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിറ്റ് പെർമിറ്റ് നിയമം അനുസരിച്ച് ഇതുവരെ 22000 പെർമിറ്റുകൾ ഇഷ്യൂ ചെയ്തതായി അധികൃതർ അറിയിച്ചു. സൗദിക്കു പുറമെ രണ്ടാമത്തെ ജിസിസി രാജ്യമാണ് സ്വകാര്യ മേഖലയിലുള്ള വിദേശികൾക്ക് രാജ്യം വിടുന്നതിന് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്നത്. എക്സിറ്റ് പെർമിറ്റ് ഇല്ലാത്ത വിദേശികൾക്ക് ഇന്ന് മുതൽ യാത്രാനുമതി നിഷേധിക്കും. തൊഴിലുടമയാണ് അനുമതിപത്രം നൽകുന്നതെങ്കിലും നടപടിക്രമം ഓൺലൈനായി പൂർത്തിയാക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഇതേസമയം സ്വന്തം സ്പോൺസർഷിപ്പിലുള്ള (ആർട്ടിക്കിൾ 19 വീസ) വിദേശികൾക്ക് എക്സിറ്റ് പെർമിറ്റ് ആവശ്യമില്ലെന്ന് മാനവശേഷി സമിതി അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Related Posts
Kuwait Citizenship Scam; ആറ് ഭാര്യമാരും 28 മക്കളും; കുവൈത്തിനെ നടുക്കിയ പൗരത്വ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു
Expat Law Kuwait; വിലയെച്ചൊല്ലിയുണ്ടായ തർക്കം; പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്