യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച വെടിനിർത്തൽ ഇറാനും ഇസ്രയേലും അംഗീകരിച്ചു. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്. ഈ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ നിർദേശപ്രകാരം ഇറാനുമായി ഉഭയകക്ഷി വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു. പുലർച്ചെ മിസൈലുകൾ വിക്ഷേപിച്ചെന്ന ഇസ്രയേലിന്റെ ആരോപണത്തിനിടെ വെടിനിർത്തൽ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ അറിയിച്ചിരുന്നു. സ്ക്രീനിലെ ഒരു ഗ്രാഫിക്സ് ആയി ആണ് വെടിനിർത്തിയെന്ന് ഔദ്യോഗിക ടിവി പ്രഖ്യാപിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Related Posts
ജാഗ്രത! ടെലഗ്രാം വഴി പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം; ചതിക്കുഴിയിൽ വീഴരുതെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക്