കുവൈത്തിൽ ഫിർ ദൗസ് പ്രദേശത്തെ 16 ബാച്ചിലർ താമസ കേന്ദ്രങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സ്വദേശി പാർപ്പിട കേന്ദ്രങ്ങളിൽ ബാച്ചിലർമാർക്ക് താമസ സൗകര്യം നൽകിയ കെട്ടിടങ്ങളിലാണ് ഫർവാനിയ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പ് വിഭാഗം അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്ന് നടപടി സ്വീകരിച്ചത്. നിയമ ലംഘനം നടത്തിയ കെട്ടിട ഉടമകൾക്ക് എതിരെ മുന്നറിയിപ്പ് നോട്ടീസുകളും പുറപ്പെടുവിച്ചതായി അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx