വിമാനത്തിനുള്ളിൽ പക്ഷി കയറി മൂലം വിമാനം വൈകി. ഡെൽറ്റാ എയർലൈൻസിലാണ് പക്ഷികൾ കയറിയത്. 119 യാത്രക്കാരും അഞ്ച് ക്യാബിൻ ക്രൂ അംഗങ്ങളുമായി പറന്നുയരാൻ തുടങ്ങിയ ഡെൽറ്റാ എയർലൈനിൻറെ 2348 ഫൈറ്റ് വിസ്മോസിൻ എയർലൈൻ പറന്നുയരാൻ ശ്രമിക്കവെയാണ് ഒരു പ്രാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ വിമാനം പറന്നുയരാനുള്ള ശ്രമം ഉപേക്ഷിച്ചു. വിമാനത്തിനുള്ളിൽ ഒരു പ്രാവുണ്ടെന്ന് അതിൽ ക്ഷമ ചോദിക്കുന്നുവെന്നുമുള്ള ക്യാപ്റ്റൻറെ സന്ദേശം വിമാനത്തിനുള്ളിൽ മുഴങ്ങി. പിന്നാലെ യാത്രക്കാർ തന്നെ പ്രാവിനെ പിടിക്കാൻ സഹായിച്ചു. വീണ്ടും വിമാനം പറന്നുയരാനായി റൺവേയിലേക്ക് തിരിയവെയാണ് രണ്ടാമത്തെ പ്രാവിനെ കണ്ടെത്തിയത്. പിന്നാലെ യാത്രക്കാർ തങ്ങളുടെ കോട്ട് ഉപയോഗിച്ച് പ്രാവിനെ പുടികൂടാൻ ശ്രമിക്കുന്നതിൻറെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പ്രാവുകളെ കണ്ടെത്തിയതിന് പിന്നാലെ വിമാനം ഏതാണ്ട് 56 മിനിറ്റാണ് വൈകിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Home
Kuwait
പ്രാവുകൾക്ക് എന്ത് വിമാനം! വിമാനത്തിനുള്ളിൽ പ്രാവ്, വൈകിയത് 1 മണിക്കൂർ, നട്ടം തിരിഞ്ഞ് യാത്രക്കാർ
Related Posts
Kuwait Citizenship Scam; ആറ് ഭാര്യമാരും 28 മക്കളും; കുവൈത്തിനെ നടുക്കിയ പൗരത്വ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു
Expat Law Kuwait; വിലയെച്ചൊല്ലിയുണ്ടായ തർക്കം; പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്