കുവൈറ്റിലെ തൈമ ഏരിയയിൽ വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി 61,000 കുവൈത്തി ദിനാർ പണവും ഔദ്യോഗിക രേഖകളും കൈമാറ്റ ബില്ലുകളും രസീതുകളും കവർന്ന രണ്ട് അക്രമികളെ കണ്ടെത്താൻ അന്വേഷണം. കാറിന് മുന്നിലേക്ക് ഒരു വാഹനം പാഞ്ഞുകയറിയെന്നും അതിൽ നിന്ന് പുറത്തിറങ്ങിയ രണ്ട് പേർ പണവും രേഖകളും ബലമായി പിടിച്ചെടുത്തു എന്നും ഇരയായയാൾ മൊഴി നൽകി. അക്രമികളെ തനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും എന്നാൽ ഈ വലിയ തുക താൻ കൊണ്ടുപോകുന്നതിനെക്കുറിച്ച് അറിയാമായിരുന്ന ഒരാളെ താൻ സംശയിക്കുന്നതായും ഇര ഉദ്യോഗസ്ഥരെ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ