വൈദ്യുതി ഉപഭോഗം കുറയ്ക്കുക ലക്ഷ്യം; കുവൈറ്റിൽ ജോലി സമയങ്ങളിൽ മാറ്റം
കുവൈറ്റിൽ വേനൽക്കാലമായതോടെ വൈദ്യുതി ഉപഭോഗം കുത്തിച്ചയുർന്നതിനാൽ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജോലി സമയങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് വൈദ്യുതി മന്ത്രാലയം. ഉച്ചയ്ക്ക് 12നും വൈകുന്നേരം അഞ്ചിനും ഇടയിലുള്ള ഉയർന്ന വൈദ്യുതി ഉപഭോഗ സമയം ഒഴിവാക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങളിലെ സായാഹ്ന ഷിഫ്റ്റുകളുടെ ആരംഭം വൈകിപ്പിക്കാനാണ് മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ, സർക്കാർ സ്ഥാപനങ്ങളിലെ ഊർജ ലോഡ് കുറയ്ക്കുന്നതിനായി വേനൽ മാസങ്ങളിൽ ഫ്ലെക്സിബിൾ വർക്ക് ഷെഡ്യൂൾ നിർത്തിവയ്ക്കാനും മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
		
		
		
		
		
Comments (0)