
ഇന്ത്യ – പാക് സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്ന് കുവൈത്ത്
ഇന്ത്യയും പാകിസ്ഥാനുമിടയിൽ തുടരുന്ന അതിർത്തി സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച കുവൈത്ത്. പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും കുവൈത്തിന്റേ സൗഹൃദ രാഷ്ട്രങ്ങളായതിനാൽ തർക്കം രൂക്ഷമാകാതെ, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുള്ള നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്‌നപരിഹാരത്തിലേക്ക് എത്തേണ്ടതിന്റെ ആവശ്യകത കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ രേഖപ്പെടുത്തി.ഇതു സംബന്ധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള യഹിയ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദാറുമായി ടെലിഫോൺ ചർച്ച നടത്തിയിരുന്നു. തർക്കം നിയന്ത്രണാതീതമാകാതിരിക്കാൻ ഇരുരാജ്യങ്ങളും സംയമനം പുലർത്തണമെന്നും പ്രശ്‌നപരിഹാരത്തിന് സംഭാഷണ വഴികളിൽ മുന്നോട്ടുപോകണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ആഴ്ച പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടതോടെ ഇന്ത്യ ശക്തമായ തിരിച്ചടിക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് കുവൈത്തിന്റെ ഇടപെടൽ. പ്രശ്‌നങ്ങൾ ഏറ്റുമുട്ടലിലൂടെ അല്ല, സമവായത്തിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് കുവൈത്ത് വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)