
കുവൈത്തിൽ അസ്ഥിരകാലാവസ്ഥ തുടരും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
രാജ്യത്ത് അസ്ഥിരമായ കാലാവസഥ തുടരുന്നു. ചൊവ്വാഴ്ച രാത്രി മുതൽ പൊടിപടലങ്ങൾ നിറഞ്ഞ നിലയിലാണ് അന്തരീക്ഷം. ബുധനാഴ്ചയും സമാന നില തുടർന്നു. അന്തീക്ഷത്തിൽ നിറഞ്ഞ പൊടിപടലങ്ങൾ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കി. ഇതോടെ ജനങ്ങൾ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങിയത്. തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത കുറയുന്നതിനും പൊടിപടലം കാരണമായി.തിങ്കളാഴ്ച മുതൽ രാജ്യത്ത് ന്യൂനമർദം ബാധിച്ചതായും ഇതിനാൽ വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ന്യൂനമർദ്ദം താരതമ്യേന ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു കൊണ്ടുവരുകയും, താഴ്ന്നതും ഇടത്തരവുമായ മേഘങ്ങളുടെ വർധന സൃഷ്ടിക്കുകയും ചെയ്യും.രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. മഴക്കൊപ്പം പൊടിപടലങ്ങൾ ഉയർത്തുന്ന കാറ്റും ഉണ്ടാകാം. ഇത് ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരതയെ 1,000 മീറ്ററിൽ താഴെയായി കുറക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)